# ശബരി ന്യൂസ്
> sabarinews.com
## Posts
- [Hola News](https://sabarinews.com/2026/09/10/56023/): Would you like to drill down into one of these specific stories for more details, or see what else is trending in celebrity fashion?
- [മുട്ടപ്പള്ളി ഉറുവാലൻ പറമ്പിൽ മജീദ് (66,OP മജീദണ്ണൻ പച്ചക്കറി ) മരണപ്പെട്ടു..](https://sabarinews.com/2026/07/06/55995/): മുട്ടപ്പള്ളി: ഉറുവാലൻ പറമ്പിൽ മജീദ് (66,OP മജീദണ്ണൻ പച്ചക്കറി ) മരണപ്പെട്ടു.. ഖബറടക്കം ഇന്ന് (6/7/2026) അസറിന്റെ (5.00 PM) ജമാഅത്ത് നമസ്കാരം കഴിഞ്ഞാലുടൻ മുട്ടപ്പള്ളി ജമാഅത്ത് ഖബർസ്ഥാനിൽ. സി പി ഐ സംസ്ഥാന കൌൺസിൽ അംഗം ഓ പി എ സലാമിന്റെ ഇളയ സഹോദരനാണ് പരേതൻ …ആദരാജ്ഞലികൾ
- [വിവിധ സ്കൂളുകളില്‍ സ്വയാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള പോലീസ് വിജ്ഞാപനം](https://sabarinews.com/2026/07/05/55991/): സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ സ്വയാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള പോലീസ് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദവിവരങ്ങളും നിശ്ചിത അപേക്ഷാഫോമും കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.keralapolice.gov.in) ലഭ്യമാണ്. 2026 ജുലൈ മാസം 10-ാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി പൂരിപ്പിച്ച അപേക്ഷ spcprogramme.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. സ്വയാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിപ്രകാരം ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക്, സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യം ഒഴികെ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെയോ മറ്റേതെങ്കിലും സര്‍ക്കാര്‍ പദ്ധതിയിലൂടെയോ സാമ്പത്തിക സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഇത്തരം യൂണിറ്റുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ധനസഹായം, റീഇംബേഴ്സസ്മെന്റ്, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവ നിലവിലോ ഭാവിയിലോ ആവശ്യപ്പെടുന്നതിനുള്ള അവകാശമോ അര്‍ഹതയോ സ്വയാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിപ്രകാരം ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കുന്നതുമല്ല. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി(SPC) ആരംഭിക്കുന്നതിനായി മുന്‍കാലങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള സ്കൂളുകള്‍, സ്വയാശ്രിത സ്റ്റുഡന്റ് പോലീസ് കേഡറ്റ് […]
- [എരുമേലി ചരള കരോട്ട് വീട്ടിൽ നജീബ് കെ എച്ച് (55) മരണപ്പെട്ടു.](https://sabarinews.com/2026/07/05/55987/): എരുമേലി :ചരള കരോട്ട് വീട്ടിൽ നജീബ് കെ എച്ച് (55) മരണപ്പെട്ടു. ഖബറടക്കം ഇന്ന്(5/7/26) ഞായർ മഗ്രിബിന് ശേഷം ( 6.45 PM ) എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബ്ർസ്ഥാനിൽ .
- [അന്തരിച്ച ആലക്കപ്പറമ്പിൽ എ.വി. ജോർജ് ( ഷിജോ ജോർജ് ,50) ന്റെ സംസ്കാരം നാളെ ](https://sabarinews.com/2026/07/05/55982/): പമ്പാവാലി : കണമല ആലക്കപ്പറമ്പിൽ എ.വി. ജോർജ് (50) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ 06/07/2026)ന്റെ 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം എരുത്തുവാപ്പുഴ ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ മറിയാമ്മ തോമസ് എയ്ഞ്ചൽവാലി കൂനംകുന്നേൽ കുടുംബാംഗം. അമ്മ: പെണ്ണമ്മ വാലുമണ്ണയിൽ. മക്കൾ: ആകാശ് (കാനഡ), അഭിഷേക് (എകെജെഎം സ്കൂൾ കാഞ്ഞിരപ്പള്ളി).
- [സഹകരണ മേഖല ശക്തിപ്പെടുത്തി പുതുയുഗ കേരളം സാധ്യമാക്കും: മന്ത്രി എം ലിജു](https://sabarinews.com/2026/07/04/55974/): അന്തർദേശീയ സഹകരണ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സഹകരണ മേഖല ശക്തിപ്പെടുത്തി പുതുയുഗ കേരളം യാഥാർഥ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും സഹകരണ അവാർഡ് വിതരണവും തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സമഗ്ര വികസനത്തിന് സഹകരണ പ്രസ്ഥാനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച പബ്ലിക് – കോ ഓപറേറ്റിവ് പാർട്ണർഷിപ്പിലൂടെ പൊതുമേഖലയും സർക്കാരും നിക്ഷേപത്തിന് താത്പര്യമുള്ള സഹകരണ പ്രസ്ഥാനങ്ങളും ചേർന്ന് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളികളാകുന്ന പുതിയ ആശയം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ സഹകരണ മേഖലയുടെ പങ്ക് വളരെ വലുതാണ്. സംസ്ഥാനത്തിന്റെ ജി ഡി പി യിൽ മികച്ച സംഭാവന നൽകുന്ന ഈ മേഖലയിൽ ഏകദേശം മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസാണ് നടക്കുന്നത്. സംസ്ഥാനത്ത് പതിനാറായിരത്തിലധികം […]
- [നൂറു ദിന കർമ്മ പരിപാടി 468 കോടി രൂപയുടെ പദ്ധതികളുമായി ഫിഷറീസ്-ഹാർബർ എൻജിനീയറിങ്-സാമൂഹ്യനീതി വകുപ്പുകൾ](https://sabarinews.com/2026/07/04/55970/): സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഹാർബർ എൻജിനീയറിങ് വകുപ്പും സാമൂഹ്യനീതി വകുപ്പും സംയുക്തമായി 468 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ അറിയിച്ചു. തീരദേശ വികസനം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, ആധുനിക അടിസ്ഥാന സൗകര്യ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് ഈ കാലയളവിൽ നടപ്പിലാക്കുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിന് കീഴിൽ മാത്രം ആകെ 396.15 കോടി രൂപയുടെ പദ്ധതികളാണ് 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 10 പദ്ധതികളുടെ പൂർത്തീകരണവും 9 പ്രധാന പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും ഉൾപ്പെടുന്നു.ഫിഷറീസ് വകുപ്പിന് കീഴിൽ 35 കോടി രൂപയുടെ വിവിധ പദ്ധതികൾ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. KSCADC, മത്സ്യഫെഡ് (MATSYAFED), സാഫ് (SAF) എന്നിവ വഴി വൈവിധ്യമാർന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് യാഥാർത്ഥ്യമാകുന്നത്. വിപണന മേഖല ശക്തിപ്പെടുത്തുന്നതിനായി പൂന്തുറ, കടൽ, ഞാറക്കൽ ഫിഷ് മാർക്കറ്റുകളുടെ നിർമ്മാണവും ഇരവിപുരത്ത് മൾട്ടി പർപ്പസ് ഫിഷറീസ് സെന്ററും പൂർത്തിയാകും. തീരദേശവാസികളുടെ ക്ഷേമം മുൻനിർത്തി കോഴിക്കോട് വെസ്റ്റ് […]
- [ഹജ്ജ് 2027: തീർഥാടകരുടെ പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ച് മന്ത്രി എൻ ഷംസുദ്ദീൻ](https://sabarinews.com/2026/07/04/55967/): അടുത്ത വർഷത്തേക്കുള്ള ഹജ്ജിന് അപേക്ഷിക്കുന്ന തീർഥാടകരുടെ പാസ്പോർട്ട് അപേക്ഷകൾ ത്വരിതഗതിയിൽ തീർപ്പാക്കാൻ പാസ്പോർട്ട് ഓഫീസുകൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ സാംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്ക് കത്തയച്ചു.ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ 22.06.2026-ലെ വിജ്ഞാപനപ്രകാരം ഹജ്ജ് 2027-നുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ 20 വരെ സ്വീകരിക്കും. അപേക്ഷകർക്ക് 2027 ഡിസംബർ 31 വരെ കാലാവധിയുള്ള ഇന്ത്യൻ പാസ്പോർട്ട് നിർബന്ധമാണ്.കേരളത്തിൽ നിന്നുള്ള നിരവധി തീർഥാടകർ പുതിയ പാസ്പോർട്ടിനും നിലവിലുള്ളവ പുതുക്കുന്നതിനും അപേക്ഷിച്ച് കാത്തിരിക്കുകയാണ്. പാസ്പോർട്ട് ലഭിക്കുന്നതിൽ കാലതാമസം നേരിട്ടാൽ അർഹരായ തീർഥാടകർക്ക് ഹജ്ജിന് പോകാനുള്ള അവസരം നഷ്ടപ്പെടും.മുൻ വർഷങ്ങളിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഹജ്ജ് തീർഥാടകർക്കായി പ്രത്യേക കൗണ്ടറുകൾ തുറന്നിരുന്നു. ഇത് ഏറെ പ്രയോജനകരമായിരുന്നു.ഈ സാഹചര്യത്തിൽ, ഹജ്ജ് 2027 അപേക്ഷകർക്കായി എല്ലാ റീജിയണൽ പാസ്പോർട്ട് ഓഫീസുകളിലും പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാനും സമയബന്ധിതമായി പാസ്പോർട്ടുകൾ നൽകാനും വിദേശകാര്യ മന്ത്രാലയത്തിന് അടിയന്തര നിർദ്ദേശം […]
- [എരുമേലിയുടെ വികസനം ഉറപ്പാക്കും :അഡ്വ എം ജെ സെബാസ്റ്റ്യൻ എം എൽ എ](https://sabarinews.com/2026/07/04/55962/): എരുമേലി :എരുമേലിയുടെ പ്രത്യേകതകൾ കണ്ടെത്തിക്കൊണ്ടുള്ള വികസമാനയമാണ് യൂ ഡി എഫ് സർക്കാർ കൈക്കൊള്ളുന്നതെന്ന് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെ . എംഎൽഎ എം ജെ സെബാസ്റ്റ്യൻ എരുമേലി പഞ്ചായത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിച്ച് നടത്തിയ പര്യടനപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . . വെള്ളിയാഴ്ച രാവിലെ എരുമേലി ടൗണിൽ നടന്ന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ അധ്യക്ഷത വഹിച്ചു. ആശ ജോയി ,പ്രകാശ് പുളിക്കൻ, റോയി കപ്പലുമാക്കൽ, നാസർ പനച്ചി, അഡ്വ പി ജി സൂര്യകല, ഷെമീന ലെത്തിഫ്, പ്രസന്ന അജി, അഭിരാമി ദേവരാജ്, ഷീബ രമണൻ, നൗഷാദ് കുറുങ്കാട്ടിൽ, ബഷീർ മൗലവി , പി കെ റസാക്ക്, സിബി ആറാട്ടുകയം, എബി കാവുങ്കൽ, ടി വി ജോസഫ്, സലിം കണ്ണങ്കര, പി. എം. ബഷീർ, സുനിൽ ചെറിയാൻ, രാജൻ അറക്കുളം, […]
- [എരുമേലിയിൽ വോട്ടർമാരോട് നന്ദി പറഞ്ഞു പൂഞ്ഞാർ എം എൽ എം എൽ എ എം ജെ സെബാസ്റ്റ്യൻ ,ഷാനി കരിനാട്ടിനെ ആദരിച്ചു .](https://sabarinews.com/2026/07/04/55959/): എരുമേലി :പൂഞ്ഞാർ എം എൽ എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ എം ജെ സെബാസ്റ്റ്യൻ എരുമേലി മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി രേഖപ്പെടുത്തി പര്യടനം നടത്തി .കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം ,ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കര ,മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവരും നേതാക്കളും നെത്ര്വതം നൽകി .50 തവണ രക്തം ദാനം ചെയ്ത സാമൂഹ്യപ്രവർത്തകൻ കൂടിയായ ഉമിക്കുപ്പ കരിനാട്ട് ഷാനിച്ചനെ എം എൽ എ ആദരിച്ചു
- [കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം : വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ](https://sabarinews.com/2026/07/04/55956/): തിരുവനന്തപുരം :ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനിൽ അധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്ന കർമ്മ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്. ജില്ലയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉടനുണ്ടാകും. നിലവിൽ വയനാട് മെഡിക്കൽ കോളേജിനായി കണ്ടെത്തിയ സ്ഥലം സംരക്ഷിത വനഭൂമിയായതിനാൽ യോജ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടിയിൽ മറ്റൊരു സ്ഥലം ലഭ്യമാക്കാനുള്ള സാധ്യതകൾ തേടുകയാണ്. ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുത്ത് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയില്ലെങ്കിൽ അടുത്ത വർഷം കോളേജിന് അംഗീകാരം നഷ്ടമാവുന്ന സ്ഥിതിയുണ്ടാവും. ഇത് തടയാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കും. വൈത്തിരി ആശുപത്രിയെ ജില്ലാ മാതൃകാ ആശുപത്രിയാക്കി ഉയർത്തും. ഇവിടെ […]
- [പകർച്ചവ്യാധി പ്രതിരോധം :ആരോഗ്യ- ആയുഷ് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും](https://sabarinews.com/2026/07/03/55951/): തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യം ആയുഷ് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും. പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാൻ ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്ധരുടെ ശില്പശാലയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പകർച്ചവ്യാധികൾ കാലാകാലങ്ങളിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രതിരോധം തീർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശില്പശാലയുൾപ്പെടെയുള്ള അഭിപ്രായ രൂപീകരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ആയുഷ് വിഭാഗങ്ങളിൽ എത്തുന്ന രോഗികളിൽ സാംക്രമിക രോഗം സംശയിക്കുന്നവരെ അടിയന്തിരമായി മറ്റ് ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യാനും രോഗികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിൽ എത്തുന്നത് ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളും പോസ്റ്ററുകളും ആയുഷ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും യോഗത്തിൽ ധാരണയായി. ആരോഗ്യരംഗത്ത് സർക്കാർ- സ്വകാര്യമേഖലകൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഫലപ്രദമാകുമെന്ന് യോഗം വിലയിരുത്തി. ഹൈപവർ കമ്മിറ്റി ചെയർമാൻ ഡോ. എസ്.എസ്.ലാൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, അഡീഷണൽ ഡയറക്ടർ ഡോ.കെ.പി.റീത്ത, കേരള സി.ഡി.സി മേധാവി ഡോ. എ.അൽത്താഫ്, […]
- [സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി മുഖ്യമന്ത്രി വി.ഡി സതീശന് അദാനി പോര്‍ട്സ് മാനേജ്മെന്റിനെ അറിയിച്ചു](https://sabarinews.com/2026/07/02/55946/): തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി മുഖ്യമന്ത്രി വി.ഡി സതീശന് അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്മെന്റിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്സഷന് കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ എക്കാലത്തെയും സ്വപ്ന പദ്ധതിയായിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്സഷന് കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കും. സംസ്ഥാനത്തിന്റെ താല്പര്യം പൂര്‍ണമായും സംരക്ഷിച്ച്, വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തില്‍ മത്സരക്ഷമമായ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബെന്ന നിലയില്‍ അതിന്റെ പൂര്‍ണ സാധ്യതകള്‍ കൈവരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
- [പുതിയാത്ത് . ടി എൻ .പുരുഷോത്തമൻ നായർ ( 83 ) നിര്യാതനായി](https://sabarinews.com/2026/07/02/55943/): കാളകെട്ടി : മഞ്ഞകുളം പുതിയാത്ത് . ടി എൻ .പുരുഷോത്തമൻ നായർ ( 83 ) നിര്യാതനായി .സംസ്കാരം വെള്ളിയാഴ്ച്ച 03/07/2026 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ കെ സി ഓമന എലിക്കുളം കളരിക്കൽ കുടുംബാംഗമാണ് മക്കൾ .ബിജുമോൻ പി ,( KSEB മൂലമറ്റം),ഷിജുമോൻ പി,സാജു മോൻ പി.പി.(SM സ്റ്റുഡിയോ കാളകെട്ടി) ,മരുമകൾ സിന്ധു പെരളശേരിൽ ഇഞ്ചിയാനി (PVS GHSS പാമ്പാടി)
- [പാസ്പോർട്ട് ഫീസ് വർധനവിൽ യൂത്ത്ഫ്രണ്ട്(എം) പ്രതിഷേധം ; ഡോ.എൻ. ജയരാജ് ധർണ ഉദ്ഘാടനം ചെയ്തു](https://sabarinews.com/2026/07/02/55939/): പൊൻകുന്നം : ജോലിക്കും തുടർപഠനത്തിനുമായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളെയും യുവജനങ്ങളെയും പാസ്പോർട്ട് ഫീസ് വർധന ദോഷകരമായി ബാധിക്കുമെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ഡോ.എൻ. ജയരാജ്. കേന്ദ്ര സർക്കാർ പാസ്പോർട്ട് ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പൊൻകുന്നം പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ സേവനങ്ങൾക്ക് 1500 രൂപയിൽ നിന്ന് 2500 രൂപയായും തത്കാൽ സേവനത്തിന് 3500 രൂപയായിരുന്നത് 5000 രൂപയായും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് 500 രൂപയിൽ നിന്ന് 750 രൂപയായും ആണ് വർധിപ്പിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ ബി.പിള്ള അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, റെജി പോത്തൻ, ആന്റണി മാർട്ടിൻ, ശ്രീകാന്ത് എസ്.ബാബു, ഷാജി നല്ലേപ്പറമ്പിൽ, റിച്ചു പൊൻകുന്നം, ജോസഫ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
- [കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം](https://sabarinews.com/2026/07/02/55936/): കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന് രാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതത്തില്‍ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10.00 മണി മുതലാണ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നത്. പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതിനാല്‍ ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ക്കായി വിവിധ ബദല്‍ പാതകള്‍ പോലീസ് ക്രമീകരിച്ചിട്ടുണ്ട്. പ്രധാന പാതയിലെ തടസ്സം കണക്കിലെടുത്ത് നഗരത്തിലേക്കുള്ള പ്രവേശനം പലയിടങ്ങളിലും വഴിതിരിച്ചുവിടും. ചങ്ങനാശേരി ഭാഗത്തുനിന്നും പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകേണ്ട എല്ലാ സ്വകാര്യ വാഹനങ്ങളും മണിപ്പുഴ ജംക്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്. ചങ്ങനാശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് തുടങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണിപ്പുഴ ജംക്ഷനില്‍ നില് നിന്നും വലത്തേക്ക് തിരിഞ്ഞ് ഈരയില്‍ കടവ് ബൈപാസ് റോഡ് വഴി മനോരമ ജംക്ഷനില്‍ എത്തി പോകേണ്ടതാണ്. കോട്ടയം […]
- [യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സർക്കുലർ പുറത്തിറക്കി ഡിജിപി](https://sabarinews.com/2026/07/01/55932/): പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് നിർദേശവുമായി ഡിജിപി. ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കുമായിട്ടാണ് സർക്കുലർ. ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കുകയും റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്, ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ,ഇത്തരത്തിൽ യൂണിഫോം ധരിച്ചുകൊണ്ട് മറ്റ് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാൻ പാടില്ല. സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്കായാണ് ഡിജിപി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
- [കേരളത്തിലെ ഏക കേന്ദ്ര ഗവൺമെൻ്റ് ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം](https://sabarinews.com/2026/06/30/55927/): തിരുവനന്തപുരം :30 ജൂൺ 2026 കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ സ്വയം ഭരണ സ്ഥാപനമായ തിരുവനന്തപുരം കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ 2026 – 27 അധ്യയന വർഷത്തേക്ക് ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ സീറ്റുകൾ ഒഴിവുള്ളത്എസ്സി/എസ്ടി വിഭാഗത്തിലാണ്. എസ്സി/എസ്ടി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന ഗവൺമെൻ്റ് നൽകുന്ന സ്കോളർഷിപ്പ് (ഇഗ്രാന്റ്സ്) ലഭ്യമാണ്. ഡിഗ്രി പ്രോഗ്രാമിന് പുറമേ, ഇൻസ്റ്റിറ്റ്യൂട്ട് ഭക്ഷ്യ ഉൽപാദനത്തിൽ ഒന്നര വർഷത്തെ ഡിപ്ലോമയും വാഗ്ദാനം ചെയ്യുന്നു. ഏത് സ്ട്രീമിലുമുള്ള എച്ച്എസ്സി/+2 വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (എൻസിഎച്ച്എംസിടി) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://nchmct.in അല്ലെങ്കിൽ 9495821083/ 0471-2480774 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
- [കേരളത്തിൻ്റെ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ ചുമതലയേൽക്കുന്നു](https://sabarinews.com/2026/06/30/55923/): കേരളത്തിൻ്റെ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ ചുമതലയേൽക്കുന്നു
- [നീതു സതീശന് സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് ... ](https://sabarinews.com/2026/06/30/55920/): എരുമേലി :സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ പി. എച്ച്. ഡി. (കാരുണ്യ യൂണിവേഴ്സിറ്റി, കോയമ്പത്തൂർ ) നേടി നീതു സതീശൻ. എരുമേലി കുറുവാമൂഴി നീരജം വീട്ടിൽ എസ്. സതീശന്റെയും(മുൻ തഹസിൽദാർ ), ജലജയുടെയും(റിട്ട ടീച്ചർ ) മകൾ. ഭർത്താവ് തിരുവനന്തപുരം തൈക്കാട് ശിവശക്തിയിൽ ജയദേവ്. ആർ. (ബിസിനസ്സ് മാനേജർ നിസ്സാൻ, മിഡിൽ ഈസ്റ്റ് ) …..അഭിനന്ദനങ്ങൾ
- [ഗ്രാമീണ റോഡുകൾക്ക് ഏകീകൃത ഡിജിറ്റൽ കോഡിംഗ് സംവിധാനം; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം](https://sabarinews.com/2026/06/30/55916/): തിരുവനന്തപുരം :30 ജൂൺ 2026 രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും ഉൾറോഡുകൾക്ക് ആദ്യമായി ഏകീകൃത ഡിജിറ്റൽ കോഡും ഗ്രേഡിംഗും നൽകുന്നതിനുള്ള ഇൻട്രാ-വില്ലേജ് റോഡ് കോഡിംഗ് ആൻഡ് ഗ്രേഡിംഗ് സിസ്റ്റം നടപ്പാക്കാൻ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഒരുങ്ങുന്നു. പദ്ധതിയുടെ അന്തിമരൂപം നിശ്ചയിക്കുന്നതിന് മുമ്പ് പൊതുജനങ്ങളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വിവിധ പങ്കാളികളിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും മന്ത്രാലയം ക്ഷണിച്ചു. 2026 ജൂലൈ 14 വരെ ഈ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, നിർദേശങ്ങളും https://www.mygov.in/group-issue/public-consultation-document-intra-village-coding-and-their-grading-system?page=0 എന്ന വെബ്സൈറ്റ് വഴിയോ അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകൾ വഴിയോ സമർപ്പിക്കാം. നിർദേശം നൽകുന്നവർ പേര്, ഗ്രാമം/ജില്ല, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണം. നിലവിൽ ഗ്രാമങ്ങളിലെ ഉൾറോഡുകൾക്ക് ഏകീകൃത രേഖകളോ ഡിജിറ്റൽ മാപ്പിംഗോ ഇല്ലാത്തതിനാൽ ആംബുലൻസ്, അഗ്നിരക്ഷാസേന, പൊലീസ്, തപാൽ, കൊറിയർ സേവനങ്ങൾ എന്നിവയ്ക്ക് കൃത്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വിവിധ ഗവൺമെൻ്റ് പദ്ധതികളുടെ നടപ്പാക്കലും റോഡ് പരിപാലനവും ഇതുമൂലം കാര്യക്ഷമമാകുന്നില്ല. പുതിയ സംവിധാനം ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ […]
- [കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം](https://sabarinews.com/2026/06/30/55912/): കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതിക്ക് (എസ്.എം.എ.എം) കീഴില്‍ യന്ത്രോപകരണങ്ങള്‍ വാങ്ങാന്‍ അവസരം. കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും ഈ പദ്ധതിക്ക് കീഴില്‍ സബ്സിഡിയോടെ ലഭ്യമാവും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ സബ്സിഡി ലഭ്യമാവും. ഈ സാമ്പത്തിക വര്‍ഷത്തിലെ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ ഒന്ന് രാവിലെ 11 മുതല്‍http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് മുഖേന നല്‍കാം. കര്‍ഷകരുടെ കൂട്ടായ്മകള്‍, എസ്.എച്ച്.ജികള് എഫ്.പി.ഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന […]
- [എരുമേലി പാറമടയിൽ മുങ്ങി മരിച്ച രണ്ട് വിദ്യാർത്ഥികളുടെയും സംസ്കാരം ചൊവ്വാഴ്ച](https://sabarinews.com/2026/06/29/55909/): എരുമേലി :പ്രപ്പോസ് വാർഡിലെ കൊടിത്തോട്ടം ഭാഗത്തെ പാറമടയിൽ വെള്ളം നിറഞ്ഞ കുളത്തിൽ ഇറങ്ങുന്നതിനിടെ മുങ്ങി അപകടത്തിൽ മരിച്ച അയൽവാസികളും കൂട്ടുകാരുമായ രണ്ട് വിദ്യാർത്ഥികളുടെയും സംസ്കാരം ചൊവ്വാഴ്ച നടക്കും. കൊടിത്തോട്ടം ചീരംചേമ്പിൽ സന്തോഷ് – ലിസി ദമ്പതികളുടെ മകനും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ആഷ്ലിൻ സന്തോഷ് (20), തടത്തിൽ സുധീഷ് – രഞ്ജു ദമ്പതികളുടെ മകനും പ്ലസ് വൺ വിദ്യാർത്ഥിയുമായ ആഷിർ സുധീഷ് (16) എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് കൊടിത്തോട്ടം പകൽവീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് 11 നാണ് സംസ്കാരം. ആഷിർന്റെ മൃതദേഹം വെച്ചൂച്ചിറ തോമ്പിക്കണ്ടം വലിയപതാൽ റേടീമിങ് ഗോസ്പൽ മിനിസ്ട്രീസ് സെമിത്തേരിയിലും ആഷ്ലിന്റെ മൃതദേഹം മുക്കൂട്ടുതറ പനയ്ക്കവയൽ ദി പെന്തകൊസ്ത് ഫെലോഷിപ് ഇന്ത്യ സെമിത്തേരിയിലും സംസ്ക്കരിക്കും. ആഷ്ബിൻ, ലിസമ്മ എന്നിവരാണ് മരണപ്പെട്ട ആഷ്ലിന്റെ സഹോദരങ്ങൾ. അബിയ ആണ് മരണപ്പെട്ട ആഷിറിന്റെ സഹോദരി.
- [സെൻസസ് സെൽഫ് എന്യുമറേഷൻ ജൂൺ 30- അവസാനിക്കും; എന്യുമറേറ്റർമാർ ജൂലൈ 1 മുതൽ വീടുകളിലേക്ക്](https://sabarinews.com/2026/06/29/55906/): ജില്ലയിൽ സെൽഫ് എന്യുമറേഷൻ നടത്തിയത് 47465 കുടുംബങ്ങൾ കോട്ടയം: ദേശീയ സെൻസസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾ സ്വന്തം കുടുംബ വിവരങ്ങൾ നേരിട്ട് ഓൺലൈനിൽ രേഖപ്പെടുത്തുന്ന സെൽഫ് എന്യുമറേഷൻ ഇന്ന്(ജൂൺ 30) അവസാനിക്കും. ജൂൺ 16ന് ആരംഭിച്ച സെൽഫ് എന്യൂമറേഷനിൽ ജൂൺ 29 വരെ 47465 കുടുംബങ്ങൾ സെൽഫ് എന്യുമറേഷൻ നടത്തി. നാളെ (ജൂലൈ 1) മുതൽ ജൂലൈ 31 വരെ എന്യുമറേറ്റർമാർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. സെൽഫ് എന്യുമേറേഷൻ നടത്തിയിട്ടുള്ള കുടുംബങ്ങൾ ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യുമറേഷൻ ഐഡി എന്യുമറേറ്റർമാർക്ക് നൽകണം. ഇത് പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ചശേഷം എന്യുമറേറ്റർമാർ വിവര ശേഖരണം പൂർത്തീകരിക്കും. ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന എന്യുമറേഷനുവേണ്ടി ജില്ലയിൽ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത് ഇവരുടെ മേൽനോട്ടത്തിനായി 537 ചാർജ് ഓഫീസർമാരുമുണ്ട്. പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണയാണ് ജില്ലയിലെ സെസൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം സെൽഫ് എന്യുമേഷൻ പ്രവർത്തനങ്ങളും […]
- [പാസ്പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ചു .](https://sabarinews.com/2026/06/29/55902/): ‘ദ് ടെലഗ്രാഫ്’ മുന്എഡിറ്റര് ആര്.രാജഗോപാലിനെ എസ്.ഐ.ആറിനു പിന്നാലെ വോട്ടര്‍ പട്ടികയില്‍നിന്നും ഒഴിവാക്കിയതു ചൂണ്ടിക്കാട്ടി പാസ്പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ആര്. രാജഗോപാലിന് പാസ്പോര്‍ട്ട് നിഷേധിക്കപ്പെട്ട സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് വി.ഡി സതീശന് കത്തില്‍ ആവശ്യപ്പെട്ടു.
- [കാഞ്ഞിരപ്പള്ളിയിലെ കുടിവെള്ളക്ഷാമത്തിനും വെള്ളപ്പൊക്ക ഭീഷണിക്കും അടിയന്തര പരിഹാരം വേണം: ജലസേചന മന്ത്രിക്ക് നിവേദനം സമർപ്പിച്ചു](https://sabarinews.com/2026/06/26/55893/): കാഞ്ഞിരപ്പള്ളി: മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നും ചിറ്റാർ പുഴയോരത്തെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല ജലസേചന വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന് നിവേദനം സമർപ്പിച്ചു. പ്രദേശവാസികൾ നേരിടുന്ന അതീവ ഗുരുതരമായ രണ്ട് പ്രാദേശിക പ്രശ്നങ്ങളിലേക്കാണ് നിവേദനത്തിലൂടെ മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്. ശാശ്വതമായ കുടിവെള്ള പദ്ധതി: കാഞ്ഞിരപ്പള്ളി നിവാസികൾ ദീർഘനാളായി നേരിടുന്ന കടുത്ത കുടിവെള്ളക്ഷാമം ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. ഇതിന് താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം വലിയൊരു ജനവിഭാഗത്തിന് പ്രയോജനപ്പെടുന്ന രീതിയിലുള്ള ഒരു ശാശ്വത കുടിവെള്ള പദ്ധതി നടപ്പിലാക്കണം. ചിറ്റാർ പുഴയോരത്ത് സംരക്ഷണഭിത്തി: മാളിയേക്കൽ പാലത്തിന് സമീപം ചിറ്റാർ പുഴയുടെ തീരത്ത് താമസിക്കുന്ന കുടുംബങ്ങൾ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഓരോ കാലവർഷത്തിലും ഈ വീടുകൾ അപകടാവസ്ഥയിലാകുന്ന സാഹചര്യമുള്ളതിനാൽ, ഇവിടെ അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം
- [ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പോലീസ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു](https://sabarinews.com/2026/06/26/55890/): കാഞ്ഞിരപ്പള്ളി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ (ജൂൺ 26 )ന് കേരള സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെകാഞ്ഞിരപ്പള്ളി പോലീസ് കൂട്ടയോട്ടവും ലഹരി വിരുദ്ധ പ്രതിജ്ഞയും പൊതുയോഗവും നടത്തി .രാവിലെ 9:00 മണിക്ക് അക്കരപ്പള്ളി ഗ്രൗണ്ടിൽ വച്ച് കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തുകാഞ്ഞിരപ്പള്ളി, പാറത്തോട് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും പൊതുജനങ്ങൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, എസ്.പി.സി /.എൻ.സി.സി. കേഡറ്റുകൾ, , എൻ.എസ്.എസ്. വോളണ്ടിയർമാർ, എസ്.പി.ജി. അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ ഓട്ടോ-ടാക്സി ഡ്രൈവർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, യുവജന ക്ലബ് അംഗങ്ങൾ,റസിഡൻസ് അസോസിയേഷനുകൾ സാംസ്കാരിക-സാമുഹിക പ്രവർത്തകർ തുടങ്ങി ആയിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തുകൂട്ടയോട്ടം കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാ ജൂബിലി ഹാളിൽ സമാപിച്ച ശേഷം ഓപ്പറേഷൻ തൂഫാന്റെ പതാക എംഎൽഎ ഉയർത്തി. കാഞ്ഞിരപ്പള്ളി ഡിവൈസ് വിശാൽ ജോൺസൺ അധ്യക്ഷനായ പൊതുയോഗം കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി ഉദ്ഘാടനം […]
- [മാധ്യമങ്ങളുടെ തൊഴിലാളി ദ്രോഹം: സർക്കാർ നടപടി വേണം-കെ.യു.ഡബ്ല്യു.ജെ](https://sabarinews.com/2026/06/26/55887/): തിരുവനന്തപുരം: അന്യായമായ കൂട്ട പിരിച്ചുവിടലും തൊഴിലാളിദ്രോഹ നടപടികളുമായി നിയമങ്ങളെ പോലും വെല്ലുവിളിച്ചു നീങ്ങുന്ന മാധ്യമ മാനേജ്മെന്റുകളെ കർക്കശമായി നേരിടാൻ സർക്കാർ തയാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമ മേഖലയിലെ അങ്ങേയറ്റം അപലപനീയമായ നീതി നിഷേധങ്ങൾക്കും തൊഴിലാളി ചൂഷണങ്ങൾക്കും നേരെ സർക്കാർ നിസംഗ സമീപനം തുടരുന്നതു അത്യന്തം ഖേദകരമാണ്. സീ മലയാളം ചാനലിൽ 12 മാധ്യമപ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരിക്കുകയാണ്. ശമ്പള കുടിശ്ശിക ആറു മാസവും പിന്നിട്ട് ആകെ അരക്ഷിതാവസ്ഥയിലായ മാധ്യമപ്രവർത്തകർ അടക്കം തൊഴിലാളികളെ എങ്ങനെയും പുകച്ചു പുറത്തുചാടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് വിദേശ എഡിഷനുകളടക്കം മുൻനിരയിൽ നിൽക്കുന്ന ‘മാധ്യമം’ മാനേജ്മെന്റ്. വിവിധ വിഭാഗങ്ങളിലായി വർഷങ്ങളായി പണിയെടുത്തുവരുന്ന 12 പേരെയാണ് സീ മലയാളം ചാനൽ ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്കു പിരിച്ചുവിട്ടിരിക്കുന്നത്. ചാനൽ മികച്ച നിലയിൽ മുന്നോട്ടുപോകുന്നതിനിടയിലാണ് ചെലവ് ചുരുക്കൽ എന്ന പേരിലുള്ള കൂട്ട പിരിച്ചുവിടൽ. അന്യായ നടപടി തിരുത്താൻ മാനേജ്മെന്റ് തയാറായില്ലെങ്കിൽ ഭരണകൂടം അതിനു നടപടി സ്വീകരിക്കണം. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് നടന്ന മന്ത്രി തല ചർച്ചയിലെ […]
- [ഐ.എസ്.ആർ.ഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി ശ്രീ എൻ. ജയൻ നിയമിതനായി](https://sabarinews.com/2026/06/26/55884/): ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) പ്രമുഖ കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (എൽ.പി.എസ്.സി) ഡയറക്ടറായി ശ്രീ എൻ. ജയൻ നിയമിതനായി. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ (വി.എസ്.എസ്.സി) എൽ.പി.എസ്.സിയുടെ അസോസിയേറ്റ് ഡയറക്ടർ, ക്രയോജനിക് സ്റ്റേജ് പ്രോജക്റ്റിന്റെ പ്രോജക്ട് ഡയറക്ടർ, നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻ.ജി.എൽ.വി) പ്രോജക്റ്റിന്റെ പ്രോജക്ട് ഡയറക്ടർ തുടങ്ങി നിരവധി പ്രധാന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ ക്രയോജനിക് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുടെ തദ്ദേശീയ വികസനത്തിൽ ശ്രീ ജയൻ നിർണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ ബഹിരാകാശ പരിപാടിയിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി, ജി.എസ്.എൽ.വി എം.കെ III (എൽ.വി.എം 3) വിക്ഷേപണ വാഹനത്തിന് ശക്തി പകരുന്ന സി.ഇ.20 ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ച സംഘത്തെ അദ്ദേഹം നയിച്ചു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (സി.ഇ.ടി) നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ.ഐ.എസ്.സി) നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ മാസ്റ്റർ ഓഫ് എഞ്ചിനീയറിംഗും (എം.ഇ.) സ്വർണ്ണ […]
- [ശ്രീഗുരുവായൂരപ്പന് വഴിപാടായി 37 പവനോളം (299.9 ഗ്രാം ) തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം …](https://sabarinews.com/2026/06/26/55880/): ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം. 37 പവനോളം (299.9 ഗ്രാം ) തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. ഇന്നു രാവിലെയായിരുന്നു സമർപ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അസി.മാനേജർ എം. ഹരിദാസ്, വഴിപാടുകാരനായ രാജൻ പി നായരുടെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ സന്നിഹിതരായി. സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടം ചാർത്തിയായിരുന്നു ഇന്ന് ശ്രീഗുരുവായൂരപ്പന് ഉച്ചപൂജ. വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി. മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ജൂൺ 18നും ശ്രീഗുരുവായൂരപ്പന് സ്വർണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു
- [കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും; ](https://sabarinews.com/2026/06/26/55877/): 152 തസ്തികകൾ അനുവദിച്ച് ഉത്തരവായി : മന്ത്രി കെ.മുരളീധരൻ,ഉദ്യോഗാർത്ഥികൾക്ക് നൽകിയ വാക്ക് പാലിച്ച് മന്ത്രി തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികകൾ വിവിധ ജില്ലകളിലായി അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവായതായി ആരോഗ്യം – ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഫാർമസിസ്റ്റ് ഗ്രേഡ് II – 60, നഴ്സിംഗ് ഓഫീസർ – 47, ലാബ് ടെക്നീഷ്യൻ ഗ്രേഡ് II – 33, മെഡിക്കൽ ഓഫീസർ – 12 എന്നിങ്ങനെയാണ് അനുവദിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറും വിവിധ ജില്ലാ മേധാവിമാരും ഇക്കാര്യം ഉടൻ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യും. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തും. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് തസ്തികകൾ അനുവദിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തസ്തിക സൃഷ്ടിച്ചെങ്കിലും ജീവനക്കാരുടെ കുറവുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്തി തസ്തികകൾ അനുവദിച്ചിരുന്നില്ല. ഇതോടെ ഫയൽ ചുവപ്പുനാടയിൽ കുരുങ്ങി. ഈ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നിരവധി ഉദ്യോഗാർത്ഥികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി കെ.മുരളീധരനെ സമീപിച്ചിരുന്നു. […]
- [എരുമേലി മേജർ കുടിവെള്ള പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം :കേരളാ കോൺഗ്രസ് ](https://sabarinews.com/2026/06/26/55871/): എരുമേലി :ശബരിമല സീസണ് മുമ്പായി എരുമേലി മേജർ കുടിവെള്ള പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് പദ്ധതി പ്രദേശത്തു മുഴുവൻ കുടിവെള്ളമെത്തിക്കണമെന്ന് കേരളാ കോൺഗ്രസ്സ് എരുമേലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .ഇത് സംബന്ധിച്ച് ജലസേചന മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകുവാൻ തീരുമാനിച്ചു .എരുമേലി മണ്ഡലം പ്രസിഡന്റ് ജോസി ചിറ്റടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മാമച്ചൻ ആയിലൂക്കുന്നേൽ ,എബി കാവുങ്കൽ ,ജോർജുകുട്ടി തിണപറമ്പിൽ പഴയിടം ,കുട്ടപ്പൻ കാട്ടിപ്പീടികയിൽ ,അച്ചൻകുഞ് മരോട്ടിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു .
- [ഇമ്മാനുവൽ പോൾ- വിജിലൻസ് സതേൺ റേഞ്ച് എസ്.പി,ഷീൻ തറയിൽ- ഡി.സി.പി തിരുവനന്തപുരം](https://sabarinews.com/2026/06/26/55868/): തിരുവനന്തപുരം: പൊലീസിലെ എട്ട് മുതിർന്ന ഡിവൈ.എസ്.പിമാർക്ക് എസ്.പിമാരായി (നോൺ ഐ.പി.എസ്) സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം ലഭിച്ചവരും നിയമനം ലഭിച്ച തസ്തികയും ചുവടെ:- ഇമ്മാനുവൽ പോൾ- വിജിലൻസ് സതേൺ റേഞ്ച്, എ.പി.ചന്ദ്രൻ- ഡി.സി.പി കൊച്ചി സിറ്റി, പി.നിയാസ്- എസ്.സി.ആർ.ബി തിരുവനന്തപുരം, കെ.എസ്.ഷാജി- ക്രൈംബ്രാഞ്ച് കോഴിക്കോട്, എം.ആർ.മധുബാബു- ട്രാഫിക് നോർത്ത് സോൺ കോഴിക്കോട്, എസ്.ഷംസുദ്ദീൻ- ക്രൈംബ്രാഞ്ച് എറണാകുളം, സി.എം.ദേവദാസൻ- വിജിലൻസ് സ്പെഷ്യൽ സെൽ കോഴിക്കോട്, വി.ജി രവീന്ദ്രനാഥ്- ക്രൈംബ്രാഞ്ച് തിരുവനന്തപുരം. സ്ഥലംമാറ്റപ്പെട്ട എസ്.പിമാർ ഇവരാണ്- അമ്മിണിക്കുട്ടൻ- ക്രൈംബ്രാഞ്ച് കൊല്ലം, ബാലകൃഷ്ണൻ നായർ- വിജിലൻസ് കോഴിക്കോട്, ബി.അനിൽകുമാർ- എസ്.എസ്.ബി തിരുവനന്തപുരം, ജി.എൽ.അജിത്കുമാർ- വിജിലൻസ് തിരുവനന്തപുരം, ടി.ശ്യാംലാൽ- എസ്.എസ്.ബി ആസ്ഥാനം, ഷീൻ തറയിൽ- ഡി.സി.പി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ തിരുവനന്തപുരം സിറ്റി, സക്കറിയ മാത്യു- എൻ.ആർ.ഐ സെൽ, കെ.വി.വേണുഗോപാൽ- ക്രൈംബ്രാഞ്ച് കണ്ണൂർ.
- [KEAM 2026 റാങ്ക് ലിസ്റ്റ് അറിയാം. ജൂൺ 27 ഉച്ചക്ക് 1 മണി മുതൽ](https://sabarinews.com/2026/06/26/55865/): KEAM 2026 റാങ്ക് ലിസ്റ്റ് അറിയാം. ജൂൺ 27 ഉച്ചക്ക് 1 മണി മുതൽ
- [കണമല- കോരുത്തോട് -മുണ്ടക്കയം ഹൈവേയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന്](https://sabarinews.com/2026/06/25/55862/): TO ,പൊതുമരാമത്ത് വകുപ്പ് മന്ത്രി തിരുവനന്തപുരം വിഷയം : എരുമേലി ഗ്രാമപഞ്ചായത്തിൽ നിന്നും എൻഎച്ച് 183A ആരംഭിച്ച് കോരുത്തോട് ഗ്രാമപഞ്ചായത്ത് വഴി മുണ്ടക്കയത്ത് വീണ്ടും എൻഎച്ച് 183A എത്തിച്ചേരുന്ന ഹൈവേ റോഡിനെ സംബന്ധിച്ച്. , എരുമേലി ഗ്രാമപഞ്ചായത്തിൽ നിന്നും ആരംഭിച്ച്കോരുത്തോട് ഗ്രാമപഞ്ചായത്ത് വഴി മുണ്ടക്കയത്ത് എത്തിച്ചേരുന്ന ഒരു ഹൈവേ റോഡാണിത്. NH 183 A ൽ ആരംഭിച്ച് NH 183 A അവസാനിക്കുന്ന ഒരു ബൈപ്പാസ് റോഡ്കൂടിയാണിത്.ശബരിമല അയ്യപ്പഭക്തർക്ക് പമ്പയിൽ നിന്നും തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും പോകുവാൻ വേണ്ടി ഉപയോഗിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ ഒരു റോഡ് കൂടിയാണിത്. കണ മല നിന്നും ഏകദേശം 24.km. മാത്രമാണ് മുണ്ടക്കയം വരെ ഈ ഹൈവേ റോഡിന്റെ ദൂരം. റോഡിന്റെ ഇരുവശങ്ങളിലും ഐറിഷ് ഓട നിർമ്മാണം പൂർത്തിയാക്കിയാൽ കാൽനട യാത്രക്കാർക്ക് ഇത് ഒത്തിരി ഗുണപ്രദമാണ് കാരണം ശബരിമല സീസണുകളിൽ വീതി കുറഞ്ഞ ഈ റോഡിൽ വലിയ ഗതാഗത തിരക്കാണ്. ഈ റോഡിൽ നാലഞ്ച് ചെറിയ സിറ്റികൾ ഉണ്ട് […]
- [പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു](https://sabarinews.com/2026/06/25/55859/): ന്യൂദല്‍ഹി:പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്ക് 2500 രൂപയും 15 മുതല്‍ 18 വയസുള്ള കുട്ടികള്‍ക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോര്‍ട്ടുകളുടെ നിരക്ക്.പ്രായപൂര്‍ത്തിയായവര്‍ക്ക് ആയിരം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാകും. തത്ക്കാല്‍ പാസ്പോര്‍ട്ടിന് 5000 രൂപയായി ഫീസ് വര്‍ദ്ധിപ്പിച്ചു. 60 പേജ് പാസ്പോര്‍ട്ടുകള്‍ക്ക് 3500 രൂപയാകും. ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടെങ്കില്‍ നിലവില്‍ 27 രാജ്യങ്ങളില്‍ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത് 66 രാജ്യങ്ങളാണ്.
- [ജനങ്ങൾക്കായി വട്ടിയൂർക്കാവിൽ ലീഡർ ഭവൻ തുറന്ന് മന്ത്രി കെ.മുരളീധരൻ](https://sabarinews.com/2026/06/25/55854/): തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലുള്ളവർക്ക് തങ്ങളുടെ ആവശ്യങ്ങളുമായി ഇനി ലീഡർ ഭവനിലേക്ക് കടന്നുവരാം. പ്രശ്നങ്ങളും പരാതികളും പറയാം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കാം. ജനങ്ങളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മന്ത്രി കെ.മുരളീധരൻ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ലീഡർ ഭവൻ എന്ന പേരിൽ ക്യാമ്പ് ഓഫീസ് ആരംഭിച്ചു.കേരള രാഷ്ട്രീയത്തിലെ ഒരേയൊരു ലീഡർ കെ.കരുണാകരന്റെ ഓർമ്മകൾ നിറഞ്ഞ ഓഫീസിന്റെ ഉദ്ഘാടനം ഇന്നലെ കെ.മുരളീധരന്റെ അദ്ധ്യാപകൻ കൂടിയായ പ്രശസ്ത സാഹിത്യകാരൻ ഡോ.ജോർജ്ജ് ഓണക്കൂർ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. മുരളീധരന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഡോ.ജോർജ്ജ് ഓണക്കൂർ പറഞ്ഞു. തന്റെ വിദ്യാർത്ഥിയായ മുരളിയുടെ ഇന്നത്തെ വളർച്ചയിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചർത്തു.ശാസ്തമംഗലം – പൈപ്പിൻമൂട് റോഡിൽ പേരൂർക്കട സഹകരണ ബാങ്കിന് എതിർവശത്താണ് ലീഡർ ഭവൻ പ്രവർത്തിക്കുന്നത്. മണ്ഡലത്തിലുള്ളവർക്ക് ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് എല്ലാവർക്കും സൗകര്യപ്രദമായി ശാസ്തമംഗത്ത് ഓഫീസ് തുറന്നതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ലഭിക്കുന്ന അപേക്ഷകളെല്ലാം ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും […]
- [സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കും;വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി തുറന്നിട്ടിരിക്കുന്നുവെന്ന് മന്ത്രി കെ.എ. തുളസി](https://sabarinews.com/2026/06/25/55851/): ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും പൊതുജനസേവനത്തിന് പരിധികളുണ്ടാകരുതെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. കുടുംബശ്രീ ജില്ലാ മിഷൻ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘കോംപസ്’ കരിയർ ഗൈഡൻസ് ശില്പശാലയും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഏതാവശ്യത്തിനും പൊതുജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഓഫീസുകളുമായി ബന്ധപ്പെടാം. ലഭിക്കുന്ന അപേക്ഷകൾ കൃത്യമായി പഠിച്ച്, തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കും. പരിഹാരിക്കാൻ കഴിയാത്തവ അപേക്ഷകരെ ബോധ്യപ്പെടുത്തും. ഈ സർക്കാർ ജനങ്ങളുടെ സേവകരായിരിക്കുമെന്നും മന്ത്രിപദവി ജനങ്ങൾക്കിടയിൽ ഒരു മതിലാവില്ലെന്നും മന്ത്രി ഉറപ്പുനൽകി. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റ്സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ, കോഴ്സ് പൂർത്തിയാകുന്നതിന് നൽകും. സ്ത്രീ ശാക്തീകരണത്തിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതി ലക്ഷ്യമിടുന്ന കുടുംബശ്രീ സംവിധാനം, മാറി മാറി വന്ന സർക്കാരുകൾ ഒരുപോലെ കൈപിടിച്ചുയർത്തിയതാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. ജി.സ്റ്റീഫൻ എം.എൽ.എ […]
- [പരിസ്ഥിതിലോല പ്രദേശങ്ങൾ : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം 30ന്](https://sabarinews.com/2026/06/25/55849/): പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ജൂൺ 30 ന് ചേരും. സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ അടിയന്തരമായി അറിയിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടും. ഇക്കാര്യത്തിൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം പ്രാദേശിക തലങ്ങളിൽ പഠനം നടത്തി സമർപ്പിച്ച നിർദേശങ്ങൾ, കേന്ദ്ര സർക്കാർ പുതുതായി നിയോഗിച്ച വിദഗ്ധ സമിതിയുമായി ചർച്ച ചെയ്യും. വിദഗ്ധ സമിതി അംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കാനും യോഗത്തിൽ തീരുമാനമായി. പരിസ്ഥിതി സെക്രട്ടറി എം.ജി. രാജമാണിക്യം ഉൾപ്പെടെ പരിസ്ഥിതി – കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
- [66,800 രൂപ വരെ ശമ്പളവുമായി കേരള പൊലീസില്‍ ചേരാം, വനിതകള്‍ക്കും അവസരം](https://sabarinews.com/2026/06/25/55844/): തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് (പിഎസ്സി) പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2026 ജൂലായ് മാസം ഒന്നാം തീയതി വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 31,000 മുതല്‍ 66,800 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
- [ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി: ജൂൺ 30ന് ചുമതലയേൽക്കും](https://sabarinews.com/2026/06/24/55840/): ചീഫ് സെക്രട്ടറിയായി 1992 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹയെ സംസ്ഥാന മന്ത്രിസഭ നിയമിച്ചു. നിലവിൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ബിശ്വനാഥ് സിൻഹ 2023 മുതൽ ആ സ്ഥാനത്താണ് പ്രവർത്തിക്കുന്നത്. . ചീഫ് സെക്രട്ടറി നിയമനത്തിൽ സീനിയോറിറ്റിയും സേവനപരിചയവും പരിഗണിച്ചുള്ള പരമ്പരാഗത രീതി കേരള സർക്കാർ പിന്തുടർന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഐഎഎസ് 1992 ബാച്ചിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ സഞ്ജീവ് കൗശിക് കേന്ദ്ര ചുമതലകളിൽ തുടരാൻ തീരുമാനിച്ചതോടെയാണ് ബിശ്വനാഥ് സിൻഹയുടെ നിയമനത്തിന് വഴിയൊരുങ്ങിയത് എന്നാണറിയുന്നത്. കേരള കേഡറിലെ മുതിർന്നതും ഭരണപരമായ പരിചയസമ്പത്തുള്ളതുമായ ഉദ്യോഗസ്ഥരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ബിശ്വനാഥ് സിൻഹlസീനിയോറിറ്റിയും കേന്ദ്ര ഡെപ്യൂട്ടേഷനും: ബിശ്വനാഥ് സിൻഹയ്ക്ക് മുകളിൽ സീനിയോറിറ്റിയുള്ള ഉദ്യോഗസ്ഥർ കേരള കേഡറിലുണ്ട്. എന്നാൽ മനോജ് ജോഷി, രാജേഷ് കുമാർ സിംഗ് (1989 ബാച്ച്), സഞ്ജീവ് കൗശിക് (1992 ബാച്ച്) തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ നിലവിൽ കേന്ദ്ര സർക്കാരിന്റെ (Central Deputation) ഉന്നത ചുമതലകളിലാണുള്ളത്. അവർ സംസ്ഥാനത്തേക്ക് […]
- [ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് സ്ഥലം ലഭ്യമാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി.](https://sabarinews.com/2026/06/24/55836/): ഈരാറ്റുപേട്ട :മിനി സിവിൽ സ്റ്റേഷന് വടക്കേരയിലെ സർക്കാർ ഭൂമി ലഭ്യമാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജനകീയ വികസന ഫോറം പൂഞ്ഞാർ എം.എൽ.എ അഡ്വ. എം. ജെ.സെബാസ്റ്റ്യന്‍ നിവേദനം നൽകി ഏറ്റുമാന്നൂർ സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 80 സെൻ്റ് ഭൂമി കോട്ടയം കളക്ടർ അളന്ന് തിട്ടപ്പെടുത്തി PWD എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. എന്നാൽ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് ഇതുവരെയും ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകീയിട്ടില്ലായെന്ന് വിവരാവകാശ രേഖ പ്രകാരം മനസ്സിലാകുന്നതെന്ന് ചുണ്ടികാട്ടി അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് എം.എൽ.എ. യോട് ജനകീയ വികസന ഫോറം നിവേദനത്തിൽ അഭ്യർത്ഥിച്ചു. ജനകീയ വികസന ഫോറത്തിൻ്റെ 8 വർഷത്തെ പോരാട്ടം എം.എൽ.എയെ ഞങ്ങൾ ധരിപ്പിച്ചു. 2018ൽ ഗവ. സെക്രട്ടിയേറ്റിൽ നിന്ന് ലഭിച്ച പൂഞ്ഞാർ താലൂക്കിനെ കുറിച്ചുള്ള പ്രോപ്പോസലിൻ്റെ വിവരാവകാശ രേഖ എം. എൽ എ യ്ക്ക് കൈമാറി. ജനകീയ വികസന ഫോറത്തിൻ്റെ ആവശ്യങ്ങളോട് അടിയന്തിരമായി ഇടപെടലുണ്ടാകുമെന്ന് എം.എൽ.എ ഉറപ്പ് നൽകി. എന്നെടൊപ്പം ജനകീയ വികസന […]
- [മണിമല പോലീസ് സ്റ്റേഷൻ എരുമേലി സർക്കിളിന്റെ പരിധിയിലേക്ക് , പൊലീസിലെ പുതിയ
പരിഷ്കാരത്തിൽ മണിമലയിലും മുണ്ടക്കയത്തും ഇനി സി ഐ ഓഫീസ് കാണില്ല](https://sabarinews.com/2026/06/24/55833/): എരുമേലി :സംസ്ഥാന പോലീസിൽ എസ് ഐ മാർ പോലീസ് സ്റ്റേഷൻ ഭരണത്തിലേക്ക് തിരിച്ചുവരുമ്പോൾ എസ് എച്ച് ഓ സംവിധാനത്തിലും മാറ്റം വരുന്നു .ഇതനുസരിച്ച് കോട്ടയം ജില്ലയിലെ മണിമല ,മുണ്ടക്കയം സർക്കിൾ ഓഫീസുകൾ ഇല്ലാതാകും .മണിമല പോലീസ് സ്റ്റേഷൻ എരുമേലി സർക്കിൾ ഓഫീസിനു കീഴിലും ,മുണ്ടക്കയം പോലീസ് സ്റ്റേഷൻ കാഞ്ഞിരപ്പള്ളി സർക്കിൾ ഓഫീസിനു കീഴിലുമാകും .ശബരിമല തീർത്ഥാടനത്തിന്റെ സമയത്ത് മണിമല സർക്കിളിനായിരുന്നു മുൻപ് എരുമേലി പോലീസ് സ്റ്റേഷൻ ചുമതല .പിന്നീട് എരുമേലിയിൽ സർക്കിൾ ഓഫീസിൽ വന്നതോടെ ഭരണ നിർവഹണവും ശബരിമല സീസൺ ക്രമീകരണങ്ങളും സുഗമമായിരുന്നു . സംസ്ഥാന പോലീസ് നടത്തിയ പഠന റിപ്പോർട്ട് സംസ്ഥാന മന്ത്രിസഭാ യോഗം പാസാക്കിയാൽ ഉടൻതന്നെ പുതിയ നയം നടപ്പിലാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം .
- [പ്രൊഫ. മേജർ എം. ജി വർഗീസ് സാറിന്റെ ജീവചരിത്രസ്മരണിക പ്രകാശനവും,ജന്മാശീതി
ആഘോഷവും 23 ബുധനാഴ്ച്ച](https://sabarinews.com/2026/06/23/55830/): രാഷ്ട്രപതി …, എൻ സി സി യിലെ സേവനങ്ങൾ മുൻ നിർത്തി ലൈഫ് ടൈം ഗസറ്റഡ് ഓഫീസർ പദവി നൽകി ആദരിച്ച വ്യക്തിത്വമാണ് പ്രൊഫ .എം ജി വർഗീസ് സാർ എരുമേലി. പ്രൊഫ. മേജർ എം. ജി വർഗീസ് സാറിന്റെ ജീവചരിത്രം അടങ്ങിയ സ്മരണിക പ്രകാശനവും, ജന്മാശീതി ആഘോഷവും നാളെ റാന്നിയിൽ മാർ അത്തനാസ്യോസ് കൺവൻഷൻ നഗർ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും..ഉച്ച കഴിഞ്ഞു 2.30 ന് നടക്കുന്ന സമ്മേളനം റൈറ്റ് റവ .ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും റൈറ്റ് റവ .ഡോ കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും .പ്രഫ ഡോ മോഹൻ വർഗീസ് മുഖ്യപ്രഭാഷണവും ആന്റോ ആന്റണി എം പി സ്മരണിക പ്രഭാഷണവും നടത്തും .പ്രൊഫ .ബാബു ജോസഫ് ഓർമ്മകൾ പങ്കുവയ്ക്കും
- [എരുമേലി പഞ്ചായത്തിലെ പമ്പാവാലി ,ഏഞ്ചൽ വാലി
വാർഡുകൾ പി ടി ആറിൽ നിന്ന് ഒഴിവാക്കണം](https://sabarinews.com/2026/06/23/55826/): എരുമേലി: എരുമേലി പഞ്ചായത്തിലെ രണ്ടു വാർഡുകൾ ,പമ്പാവാലി ,ഏഞ്ചൽ വാലി പി ടി ആറിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വനമന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് മീറ്റിംഗ് നടന്നു .ഇത് സംബന്ധിച്ച് കേന്ദ്ര വനം മന്ത്രലയത്തിന് കത്ത് നൽകുമെന്ന് മന്ത്രി അറിയിച്ചു ആന്റോ ആന്റണി എം പി , .പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ,ജോഷി ഫിലിപ്പ് ,ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയി ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു മറ്റക്കര ,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ,പഞ്ചായത്ത് അംഗങ്ങളായ ജോബി കലാപറമ്പിൽ ,ത്രെസിയാമ്മ ചാക്കോ എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിതല യോഗത്തിൽ പങ്കെടുത്തു .
- [ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സംവിധാനത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട്....](https://sabarinews.com/2026/06/23/55823/): പരാമർശിച്ചിരിക്കുന്ന വിഷയത്തിലേക്കും പരാമർശിച്ചിരിക്കുന്ന പരാമർശങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. പരാമർശിച്ചിരിക്കുന്ന പരാമർശം അനുസരിച്ച്, പോലീസ് സ്റ്റേഷനുകളിലെ നിലവിലുള്ള ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സംവിധാനത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിനും പോലീസിംഗ് കാര്യക്ഷമതയും സേവന വിതരണവും വർദ്ധിപ്പിക്കുന്നതിന് നിലവിലെ സംവിധാനത്തിന് ഘടനാപരമായ പുനഃസംഘടന ആവശ്യമുണ്ടോ എന്ന് പരിശോധിക്കുന്നതിനും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ആസ്ഥാനം) അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. റഫറൻസ് നിബന്ധനകൾ പാലിച്ചുകൊണ്ട്, കമ്മിറ്റി വിശദമായ പഠനം നടത്തി. വിവിധ പോലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി, നിലവിലുള്ള വിന്യാസ രീതി, മേൽനോട്ട സംവിധാനങ്ങൾ, പ്രവർത്തന ആവശ്യകതകൾ, നിലവിലെ ഇൻസ്പെക്ടർ എസ്എച്ച്ഒ സംവിധാനവുമായി ബന്ധപ്പെട്ട ഭരണപരമായ വെല്ലുവിളികൾ എന്നിവ പരിശോധിച്ചു കുറ്റകൃത്യങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം, ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി, വർദ്ധിച്ചുവരുന്ന പൊതുജന പ്രതീക്ഷകൾ, ആഭ്യന്തര സുരക്ഷയ്ക്ക് ഉയർന്നുവരുന്ന ഭീഷണികൾ എന്നിവ സംസ്ഥാനത്തെ പോലീസിംഗ് ചട്ടക്കൂടിന്റെ സമഗ്രമായ പുനഃസംഘടനയെ അനിവാര്യമാക്കുന്നു. സമകാലിക പോലീസിംഗിന് പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ, മെച്ചപ്പെട്ട മേൽനോട്ട സംവിധാനങ്ങൾ, സാങ്കേതികമായി പ്രാപ്തമാക്കിയ അന്വേഷണ […]
- [അതിശയം തന്നെ -സിനിമാക്കഥ ഷൂട്ടിംഗ് തീരും മുമ്പ് നാട്ടിൽ സംഭവിച്ചുആരവൻ സിനിമയുടെ കഥയ്ക്ക് സമാന സംഭവം വാണിയമ്പാറത്തട്ട് പള്ളി കല്ലറയിൽ](https://sabarinews.com/2026/06/23/55816/): കോട്ടയം :ചെറുകര ഫിലിംസിൻ്റെ ബാനറിൽ സുധീഷ് കോശി സംവിധാനം ചെയ്യുന്ന “ആരവൻ” സിനിമയുടെ കഥയ്ക്ക് സമാന സംഭവമാണ് കഴിഞ്ഞ ദിവസം വാണിയമ്പാറത്തട്ട് ഉണ്ണമിശ്ശിഖ പള്ളി കല്ലറയിൽ സംഭവിച്ചതെന്ന് അണിയറ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മനോജ് ചെറുകരയും സുഹൃത്തുക്കളും നിർമിക്കുന്ന സിനിമയിലാണ് കല്ലറ തുറക്കുന്നതും തുടർ സംഭവങ്ങളും കഥയുടെ ഭാഗമാകുന്നത്.കഴിഞ്ഞ മെയിലാണ് കല്ലറ തുറക്കുന്ന സീനുകൾ ചിത്രീകരിച്ചത്. ഈ മാസ(ജൂൺ) മാണ് കണ്ണൂർ വാണിയപ്പാറത്തട്ട് പള്ളിയിൽ ഒരേ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത് വലിയ വാർത്തയായത്. സംവിധായകൻ സുധീഷ് കോശിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ :- പ്രിയ സുഹൃത്തുക്കളെ,ചെറുകര ഫിലിംസിന്റെ ബാനറിൽ ശ്രീ മനോജ് ചെറുകര നിർമ്മിച്ച് ഞാൻ എഴുതി സംവിധാനം ചെയ്യുന്ന “ആരവൻ” എന്ന മലയാള ചലച്ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി ജില്ലയിലെ വെൺമണി, മലയെണ്ണാമല, മക്കുവള്ളി പ്രദേശങ്ങളിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ് 🎬 കഴിഞ്ഞ മെയ് 22 ,23, 24 തീയതികളിൽ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സീൻ മലയുടെ മുകളിൽ ഒരു സെമിത്തേരി സെറ്റിട്ട് […]
- [നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം](https://sabarinews.com/2026/06/23/55812/): കോട്ടയം: കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ തന്നെ അവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് സംസ്ഥാന ഐ.ടി. മിഷന് അറിയിച്ചു. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് വേളയില്‍ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും. സമയബന്ധിതമായി ആധാര്‍ എടുക്കുന്നത് കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാന്‍ സഹായകമാകും. കുട്ടികള്‍ക്ക് അഞ്ചു വയസിലും 15 വയസിിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കണം. അഞ്ചു വയസു മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിര്‍ബന്ധിത പുതുക്കല്‍ 2026 സെപ്റ്റംബര്‍ വരെ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും സൗജന്യമായി ചെയ്യാം. കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, അഡ്മിഷനുകള്‍, ഡിജിലോക്കര്‍, അപാര്‍, […]
- [എരുമേലിയിൽ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു](https://sabarinews.com/2026/06/22/55808/): എരുമേലി: എരുമേലിയിൽ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. എരുമേലിയിൽ വർഷങ്ങളായി ടാക്സി വാഹനം ഓടിച്ചിരുന്ന കൂവപ്പള്ളി നരകംപടി സ്വദേശി വളവിനാൽ വീട്ടിൽ വി എൻ നവാസ് ( ഐസ് – 49 ) ആണ് മരിച്ചത് . ഇന്ന് പുലർച്ചെ മരിച്ച എരുമേലി വയലപറമ്പ് പുതുപ്പറമ്പിൽ ചന്ദ്രബാബു (ബാബു ) വിന്റെ മൃതസംസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നവാസ് . ചന്ദ്രബാബുവിന്റെ ശവസംസ്കാര ചടങ്ങിന്റെ അവസാന ഭാഗം നടക്കുന്നതിനിടെ നവാസ് റോഡിൽ കുഴഞ്ഞ വീഴുകയായിരുന്നു . ഉടനെ ഒപ്പം ഉണ്ടായിരുന്നവർ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ. നെസി .മക്കൾ: നിസാം , നെസീബ്, നിസ
- [കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറി പരിക്കേറ്റ വയോധികൻ മരിച്ചു](https://sabarinews.com/2026/06/21/55804/): കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറി ഗുരുതരമായി പരിക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തുലാപ്പള്ളി പുളിയൻകുന്ന് വാലുമണ്ണിൽ ജോണി (80) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം നടന്നത്. ബസ് സ്റ്റാൻഡിൽ വെച്ച് സ്വകാര്യ ബസ് മുന്നോട്ടെടുക്കുന്നതിനിടെ, ബസിന് മുന്നിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ച ജോണി ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ബസിന്റെ മുൻചക്രം ഇദ്ദേഹത്തിന്റെ ഇടതുകാലിന്റെ മുട്ടിന് താഴെയുള്ള ഭാഗത്തുകൂടി കയറിയിറങ്ങി. വലതുകാലിന്റെ മുട്ടിനും ഗുരുതരമായ പരിക്കുകൾ സംഭവിച്ചു.അപകടത്തിന് പിന്നാലെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ ജോണിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല
- [ജില്ലാതല യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു](https://sabarinews.com/2026/06/20/55798/): യോഗ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹം- സ്പീക്കർ കോട്ടയം: യോഗ ഇന്ന് അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് നടത്തിയ യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോട്ടയം എം.ഡി.എസ്.എച്ച്.എസ്.എസ്് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. മിനി, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജി. ഹരികുമാർ, എം.ഡി.എസ്.എച്ച്.എസ്. ഹെഡ്മാസ്റ്റർ തോമസ് ഏബ്രഹാം, എൻ.എ.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ശരണ്യ ഉണ്ണിക്കൃഷ്ണൻ, ഡോ. വി. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9.30-ന് കളക്ടറേറ്റിൽ നിന്നാരംഭിച്ച ജില്ലാതല യോഗാദിന റാലി നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ. ബിജു ഫ്ളാഗ് ഓഫ് ചെയ്തു. യോഗ പ്രോട്ടോക്കോൾ പ്രദർശനം, യോഗാഭ്യാസത്തിലൂടെ ആരോഗ്യനിലയിൽ ശ്രദ്ധേയമായ പുരോഗതി […]
- [സംസ്ഥാന ബഡ്ജറ്റ് പൂഞ്ഞാറിന്റെ പല പ്രധാന പദ്ധതികളും അവഗണിക്കപ്പെട്ടു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എക്സ് എംഎൽഎ](https://sabarinews.com/2026/06/20/55795/): സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ ബഡ്ജറ്റിൽ, മുമ്പ് 2026 ജനുവരി 29 ആം തീയതി മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിൽ മുൻ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർദ്ദേശിച്ചത് അനുസരിച്ച് ഉൾപ്പെടുത്തിയിരുന്ന പദ്ധതികൾക്ക് മാത്രമാണ് ഭരണാനുമതിയോടുകൂടി തുക വകയിരുത്തിയിട്ടുള്ളത് എന്നും പുതിയ പദ്ധതികൾ കാര്യമായി ഒന്നും തന്നെ പൂഞ്ഞാറിന് വേണ്ടി ബഡ്ജറ്റിൽ വന്നിട്ടില്ല എന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എക്സ് എംഎൽഎ പറഞ്ഞു. പഴയ ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ വാഗമൺ – ഇളങ്കാട് കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ട്, കോരുത്തോട് പഞ്ചായത്തിന് പുതിയ ആസ്ഥാനമന്ദിരം, എരുമേലി മാസ്റ്റർ പ്ലാൻ രണ്ടാംഘട്ടം , പുഞ്ചവയലിൽ പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് വേണ്ടി സ്കിൽ ഡെവലപ്മെൻ്റ് ട്രെയിനിങ് സെൻ്റർ, മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം, പൂഞ്ഞാറിൽ കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ കേന്ദ്രം തുടങ്ങിയ ബഡ്ജറ്റ് നിർദ്ദേശങ്ങൾ ഒഴിവാക്കിയതായും മുൻ എംഎൽഎ ചൂണ്ടിക്കാട്ടി, […]
- [കേരള ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് ലഭിച്ച പദ്ധതികളെ പറ്റി അഡ്വ സെബാസ്റ്റ്യൻ എം ജെ എംഎൽഎ](https://sabarinews.com/2026/06/20/55786/): കേരള ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് ലഭിച്ച പദ്ധതികളെ പറ്റി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെ എംഎൽഎ;;
- [എരുമേലിയിലെ റബർ വ്യാപാരി സുമേഷ് മരിച്ചത് ഹൃദയസ്തംഭനം മൂലം എന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട് ,ഇന്ന് വൈകിട്ട് 6 30 ന് എരുമേലി ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ആഡിറ്റോറിയത്തിൽ പൊതു ദർശനം ,സംസ്കാരം വൈകിട്ട്](https://sabarinews.com/2026/06/20/55788/): എരുമേലി :എരുമേലിയിലെ റബർ വ്യാപാരി സുമേഷ് തമിഴ്നാട്ടിലെ മധുരയിൽ മരിച്ചത് ഹൃദയസ്തംഭനം മൂലം എന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്,രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് മരണകാരണം എന്ന് പറയുന്നു .ഇന്ന് വൈകിട്ട് 6 30 ന് എരുമേലി ഗ്രീൻ ഫീൽഡ് സ്റ്റേഡിയം (സെന്റ് തോമസ് സ്കൂളിന്സമീപം അക്ഷയയുടെ എതിർവശം ) ആഡിറ്റോറിയത്തിൽ പൊതു ദർശനം.വ്യാപാരി സമൂഹം അന്ത്യമോചാരം അർപ്പിക്കും , സംസ്കാരം വൈകിട്ട് മറ്റന്നൂർക്കര എൻ എസ് എസ് ശ്മശാനത്തിൽ നടക്കും നടക്കും . എരുമേലി സ്വദേശിയായ കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെ 15/06/26 മുതൽ കാണാതായിരുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതുമായി ബന്ധപ്പെട്ട തുടർന്ന് കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്ടറെ കാണുന്നതിനായി 2026 ജൂൺ 15 ന് രാവിലെ 8.30 മണിയോടെ എരുമേലിയിൽ നിന്നും പുറപ്പെട്ട ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്തേക്ക് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരിക്കുന്നത്.ഉച്ചക്ക് ഒരു മണിയോടെ ഫോൺ സ്വിച്ച് ഓഫാകുമ്പോൾ കോട്ടയം ആയിരുന്നു ലൊക്കേഷൻ.. തുടർന്ന് […]
- [കെ.എം.മാണി രാഷ്ട്രീയത്തിലെ കരുണ പ്രകാശനം ചെയ്തു](https://sabarinews.com/2026/06/19/55780/): കോട്ടയം : ദീപിക മുൻ റസിഡൻ്റ് എഡിറ്റർ ടി ദേവപ്രസാദ് രചിച്ച പുസ്തകം – കെ. എം മാണി രാഷ്രീയത്തിലെ കരുണ കേരള കോൺഗ്രസ് – എം ചെയർമാൻ ജോസ് കെ. മാണി എം.പി. പ്രകാശനംചെയ്തു . സാഹിത്യകാരൻ ഡോ. കുര്യാസ് കുമ്പളക്കുഴി പുസ്തകം ഏറ്റുവാങ്ങി .കേരള രാഷ്ട്രീയത്തെ സസൂക്ഷമം നിരീക്ഷിക്കുന്ന പത്രപ്രവർത്തകനായ ടി. ദേവ പ്രസാദിൻ്റെ തികച്ചും വ്യത്യസ്തമായ ഒരു രചനയാണ് ഈ പുസ്തകം എന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. കെ. എം. മാണിയുടെ തികച്ചും സ്വകാര്യ നിമിഷങ്ങൾ പോലും പ്രതിപാദിച്ചാണ് ഇതിലെ രചനയെന്നും അദ്ദേഹം പറഞ്ഞു . ടി ദേവപ്രസാദ് പുസ്തകത്തെ പരിചയപ്പെടുത്തി .മുൻ മന്ത്രി റോഷി അഗസ്റ്റിൻ , മുൻ ഗവ. ചീഫ് വിപ്പ് ഡോ . എൻ . ജയരാജ് , മുൻ എം.എൽഎമാരായ സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ , സെബാസ്റ്യൻ കുളത്തുങ്കൽ , പ്രമോദ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു .
- [സംസ്ഥാന ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ കറുകച്ചാൽ, പൊൻകുന്നം, മണ്ണാറക്കയം ബൈപ്പാസുകൾക്ക് നിർദ്ദേശം:കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ റോണി കെ ബേബി](https://sabarinews.com/2026/06/19/55777/): തിരുവനന്തപുരം: 2026-2027 ലെ സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയയതെന്ന് കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ റോണി കെ ബേബി പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുന്നതിൻ പ്രകാരം തുടർ നടപടികളിലേക്ക് കടക്കുന്നതായിരിക്കുംബജറ്റിൽ നിർദ്ദേശിക്കപ്പെട്ട പദ്ധതികൾ.1) കറുകച്ചാൽ റിംഗ് റോഡ് ബൈപ്പാസ് (ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെ). 65 കോടി.2) പൊൻകുന്നം ബൈപ്പാസ്. 15 കോടി. 3) മണ്ണാറക്കയം- പനച്ചേപ്പള്ളി- മലബാർ കവല ബൈപ്പാസ്. 10 കോടി. 4) കുന്നുംഭാഗം- ചിറക്കടവ് അമ്പലം ബൈപ്പാസ്. 3 കോടി. 5) പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം. 9 കോടി. 6) പൊന്തൻപുഴ- ആലപ്ര റോഡ്, മണിമല- വള്ളംചിറ- കൊട്ടാങ്കൽ റോഡ് എന്നിവയുടെ ബിഎംബിസി നവീകരണം. 3 കോടി. 7) 15 മൈൽ – ഇളംകുളം റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണവും […]
- [എരുമേലിയെ തിരുപ്പതി മോഡൽ “പൈതൃക നഗരം” പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യതാ പഠനം നടത്തുന്നതിന് -1 കോടി രൂപ; സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന - അഡ്വ. സെബാസ്റ്റ്യൻ എം.ജെ എം.എൽ.എ](https://sabarinews.com/2026/06/19/55774/): എരുമേലി :സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന -ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ എം.ജെ എം.എൽ.എ അറിയിച്ചു മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വികസനം മുന്നിൽ കണ്ടാണ് പദ്ധതികൾ പ്രഖാപിച്ചതെന്ന് അഡ്വ. സെബാസ്റ്റ്യൻ എം.ജെ. എം.എൽ.എ പറഞ്ഞു . കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു.ഡി.എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. രണ്ടാം ഭൂപരിഷ്കരണം, റബ്ബർ താങ്ങുവില 250 രൂപയാക്കിയത് എന്നിവയോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡാറ്റ സയൻസിന്റെയും അത്യാധുനിക ഹബ്ബ് കേരളത്തിൽ സൃഷ്ടിച്ച് യുവജനങ്ങളെ നാട്ടിൽ നിലനിർത്തി പുതുയുഗം സൃഷ്ടിക്കുന്ന ബജറ്റ് കൂടിയാണിത്. കൂടാതെ പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത വിവിധ പദ്ധതികൾ ചുവടെ ചേർക്കുന്നു. 1. എരുമേലിയെ തിരുപ്പതി മോഡൽ “പൈതൃക നഗരം” പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യതാ പഠനം നടത്തുന്നതിന് -1 കോടി രൂപ 2. മുണ്ടക്കയം FHC-യെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനിന് (അടിസ്ഥാന സൗകര്യ […]
- [മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ശ്ലാഘനീയം-കെ.യു.ഡബ്ല്യു.ജെ](https://sabarinews.com/2026/06/19/55769/): തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തുടക്കമിട്ട സ്വപ്ന പദ്ധതിയായ പത്രപ്രവർത്തക ക്ഷേമ പദ്ധതി അടക്കം ക്ഷേമ പരിപാടികൾക്ക് ബജറ്റിൽ പിന്തുണയും സഹകരണവും ഉറപ്പ് നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം ശ്ലാഘനീയമാണ്. കഴിഞ്ഞ വർഷം ക്ഷേമ പദ്ധതി പ്രഖ്യാപനം നടത്തി പറഞ്ഞ നല്ല വാക്കുകൾ മനസ്സിൽവെച്ചു തന്നെയാണ് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗമെന്നത് അഭിമാനകരമാണ്. ബജറ്റ് പ്രഖ്യാപനം വലിയ ആത്മവിശ്വാസമാണു യൂണിയനു നൽകുന്നത്. മുഖ്യമന്ത്രിക്കും കേരള സർക്കാറിനും മാധ്യമപ്രവർത്തകരുടെ അഭിവാദ്യം അറിയിക്കുന്നു.പെൻഷൻ പദ്ധതി വിപുലീകരണം, പെൻഷൻ വർധന, ആരോഗ്യ പരിരക്ഷാ പദ്ധതി വിഹിത വർധന തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഭാഗത്തുനിന്ന് കൂടുതൽ മെച്ചപ്പെട്ട പരിഗണനകൾ കേരളത്തിലെ മാധ്യമസമൂഹം പ്രതീക്ഷിക്കുന്നുണ്ട്. ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ ഈ വിഷയങ്ങളിൽ അനുഭാവപൂർണമായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് യൂണിയൻ പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അഭ്യർഥിച്ചു
- [എരുമേലിയിൽ നിന്നും കാണാതായ റബർ വ്യാപാരി സുമേഷിനെ മധുരയിൽ മരിച്ചനിലയിൽ കണ്ടെത്തി](https://sabarinews.com/2026/06/19/55764/): എരുമേലി :എരുമേലിയിൽ നിന്നും കാണാതായ റബർ വ്യാപാരി സുമേഷിനെ തമിഴ്നാട്ടിലെ മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന് എരുമേലി പോലീസ് അറിയിച്ചു.മരണകാരണം പോസ്റ്റ്മാർട്ടത്തിനു ശേഷമേ വ്യക്തമാകൂ . എരുമേലി സ്വദേശിയായ കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെ 15/06/26 മുതൽ കാണാതായിരുന്നു.കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്ടറെ കാണുന്നതിനായി 2026 ജൂൺ 15 ന് രാവിലെ 8.30 മണിയോടെ എരുമേലിയിൽ നിന്നും പുറപ്പെട്ട ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്തേക്ക് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരിക്കുന്നത്.ഉച്ചക്ക് ഒരു മണിയോടെ ഫോൺ സ്വിച്ച് ഓഫാകുമ്പോൾ കോട്ടയം ആയിരുന്നു ലൊക്കേഷൻ.കാണാതാകുമ്പോൾ പൾപ്പിൾ നിറമുള്ള ഷർട്ടും കറുത്ത പാൻസുമാണ് ധരിച്ചിരുന്നത്. എന്നാൽ എരുമേലി പോലീസിന്റെ അന്വേഷണത്തിലാണ് മധുരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
- [സംസ്ഥാന ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായ വി ഡി സതീശൻ ഇന്നവതരിപ്പിച്ച ബഡ്ജറ്റ് -പൂർണരൂപത്തിൽ ](https://sabarinews.com/2026/06/19/55761/): സംസ്ഥാന ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായ വി ഡി സതീശൻ ഇന്നവതരിപ്പിച്ച ബഡ്ജറ്റ് -പൂർണരൂപത്തിൽ
- [റബർ താങ്ങുവില കൂട്ടി; 250 രൂപ ആക്കും](https://sabarinews.com/2026/06/19/55759/): തിരുവനന്തപുരം: റബര്‍ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. നിലവില്‍ 200 രൂപയാണ് താങ്ങുവിലനെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നാളികേരത്തിന് പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
- [ബഡ്ജറ്റിന്റെ അവതരണം കാണാം തത്സമയം](https://sabarinews.com/2026/06/19/55753/): 2026-27 സാമ്പത്തിക വർഷത്തേയ്ക്കുള്ള പുതുക്കിയ ബഡ്ജറ്റിന്റെ അവതരണം കാണാം തത്സമയം സഭ ടിവിയിലൂടെ ജൂൺ 19 രാവിലെ 9 മണി മുതൽhttps://www.youtube.com/@SabhaTV-KLA#sabhatv #keralabudget #VDSatheesan #Sabhatv https://www.youtube.com/@SabhaTV-KLA#sabhatv #keralabudget #VDSatheesan #Sabhatv
- [മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യത്തേ സംസ്ഥാന ബജറ്റ് ഇന്ന്](https://sabarinews.com/2026/06/19/55750/): തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒൻപതു മുതലാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണം. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ഇന്ദിരാ ഗാരന്റിയുമാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളെന്നാണു സൂചന. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക അടക്കമുള്ള പ്രഖ്യാപനങ്ങളുമുണ്ടാകും. എന്നാൽ, സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതു ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകില്ലെന്നാണു വിവരം.കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാനകാലത്ത് ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാൽ സന്പൂർണ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിൽനിന്ന് എന്തെല്ലാം മാറ്റങ്ങൾ ഇന്നു വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
- [CSIR-NIIST ഡയറക്ടർ ഡോ. സി. അനന്ദരാമകൃഷ്ണന്‍ വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷൻ അംഗീകാരം](https://sabarinews.com/2026/06/18/55746/): തിരുവനന്തപുരം :18 ജൂൺ 2026 കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ പാപ്പനംകോടുള്ള സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST) ഡയറക്ടർ ഡോ. സി. അനന്ദരാമകൃഷ്ണന്‍ അന്താരാഷ്ട്ര അംഗീകാരം. 2026 ജൂൺ 17 ന് പ്രഖ്യാപിച്ച പ്രശസ്തമായ വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷൻ “2026 ലെ മികച്ച കാർഷിക-ഭക്ഷ്യ മാർഗ്ഗദർശികളിൽ” ഒരാളായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 30 രാജ്യങ്ങളിൽ നിന്നുള്ള 40 വ്യക്തികളാണ് അംഗീകാരത്തിന് അർഹരായത്. 40-ാം വാർഷികത്തോടനുബന്ധിച്ചാണ് ഫൗണ്ടേഷൻ ആഗോള കാർഷിക-ഭക്ഷ്യ ആവാസവ്യവസ്ഥയിൽ സുപ്രധാന സ്വാധീനം സൃഷ്ടിച്ച വ്യക്തികളെ ആദരിക്കുന്നത്.ശാസ്ത്രം, നവീകരണം, സുസ്ഥിര പരിഹാരങ്ങൾ എന്നിവയിലൂടെ കൃഷിയെയും ഭക്ഷ്യ വ്യവസ്ഥകളെയും പരിവർത്തനം ചെയ്യുന്നതിൽ മികച്ച സംഭാവനകൾ നൽകിയതിന് അംഗീകാരം ലഭിച്ച നൂതനാശയക്കാരുടെ പ്രത്യേക ആഗോള കൂട്ടായ്മയിൽ ഈ അംഗീകാരം ഡോ. സി. അനന്ദരാമകൃഷ്ണനെ ഉൾപ്പെടുത്തുന്നു.വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷന്റെ ടോപ്പ് അഗ്രി-ഫുഡ് പയനിയേഴ്സ് (TAP) സംരംഭം, നൂതന ഗവേഷണം, സാങ്കേതിക കണ്ടുപിടുത്തം, സംരംഭകത്വം, സഹകരണ നേതൃത്വം […]
- [പിഎംവിബിആർവൈ: ഇപിഎഫ്ഒ കൊല്ലം ഓഫീസ് ജൂൺ 19-ന് പരിപാടി സംഘടിപ്പിക്കുന്നു](https://sabarinews.com/2026/06/18/55743/): തിരുവനന്തപുരം :18 ജൂൺ 2026 പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന ദേശീയ തല പരിപാടിയുടെ ഭാഗമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) കൊല്ലം റീജിയണൽ ഓഫീസ് 2026 ജൂൺ 19-ന് കൊല്ലത്ത് പരിപാടി സംഘടിപ്പിക്കും. പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിർച്വലായി അഭിസംബോധന ചെയ്യും. കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവിയ, കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ത്ലജെ എന്നിവരും ഓൺലൈനായി പങ്കെടുക്കും. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) വഴി ഏകദേശം 2,400 കോടി രൂപയുടെ ഇൻസെൻ്റീവുകൾ പ്രധാനമന്ത്രി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും.PM-VBRY പ്രകാരമുള്ള ഈ പ്രോത്സാഹന വിതരണം 15 ലക്ഷത്തിലധികം പേർക്ക് അധിക തൊഴിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. പരിപാടി ദൂരദർശനിൽ സംപ്രേഷണം ചെയ്യും.രാജ്യവ്യാപകമായുള്ള ഒരു പൊതുജനസമ്പർക്ക ശ്രമത്തിന്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള 200 സ്ഥലങ്ങളിൽ ഒരേസമയം പ്രാദേശിക പരിപാടികൾ സംഘടിപ്പിക്കും. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ ജില്ലാ […]
- ['പുനർജീവന മധുരം' പദ്ധതി : മധുരക്കിഴങ്ങ് അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കി ഐസിഎആർ-സിടിസിആർഐ](https://sabarinews.com/2026/06/18/55740/): തിരുവനന്തപുരം :18 ജൂൺ 2026 മധുരക്കിഴങ്ങ് കൃഷിയെ അടിസ്ഥാനമാക്കിയുള്ള മൂല്യവർധനവും സംരംഭകത്വ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഐസിഎആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (ICAR-CTCRI) സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേർന്ന് ‘പുനർജീവന മധുരം’ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. എം. ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയിൽ നടപ്പിലാക്കിയ ആദിവാസി ഉപപദ്ധതിയുടെ ഭാഗമായി ഐസിഎആർ-സിടിസിആർഐ വികസിപ്പിച്ച എട്ട് മധുരക്കിഴങ്ങ് അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ ചടങ്ങിൽ ഔദ്യോഗികമായി പുറത്തിറക്കി. അട്ടപ്പാടിയിലെ ആദിവാസി സമൂഹങ്ങളുടെ ഉപജീവന അവസരങ്ങൾ വർധിപ്പിക്കുക, പോഷകസുരക്ഷ ഉറപ്പാക്കുക, വിപണി സാധ്യതകൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ ഉല്പന്നങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. Downloadഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി മധുരക്കിഴങ്ങ് അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ദാരിദ്ര്യത്തിൽ നിന്ന് സമൃദ്ധിയിലേക്കുള്ള യാത്രയ്ക്ക് ഇത്തരം സംരംഭങ്ങൾ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. ലിംഗ നീതിയിലൂടെ സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് അദ്ദേഹം പ്രത്യേകം പരാമർശിച്ചു.ഭൂരേഖാ വകുപ്പ് കമ്മീഷണറും കുടുംബശ്രീയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ […]
- [മോഹൻലാൽ ഇനി തൂഫാൻ വാറിയർ](https://sabarinews.com/2026/06/18/55737/): തിരുവനന്തപുരം: ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ടു പോലീസ് നടപ്പാക്കുന്ന പ്രത്യേക ദൗത്യമായ “ഓറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടി’ന് പൂർണ പിന്തുണ പ്രഖ്യാപിച്ചു മലയാളത്തിന്റെ പ്രിയതാരം, മോഹൻലാൽ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും പദ്ധതി നോഡൽ ഓഫീസറായ ഐജി പുട്ട വിമലാദിത്യയുമായും കൂടിക്കാഴ്ച നടത്തിയ മോഹൻലാൽ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന നടപടികൾക്കു പിന്തുണ അറിയിച്ചു.ലഹരിമാഫിയക്കെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടി സ്വീകരിച്ച മന്ത്രി രമേശ് ചെന്നിത്തലയെയും കേരള പോലീസിനെയും സംസ്ഥാന സർക്കാരിനെയും അഭിനന്ദിച്ചു. അനേകം കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാർഥികളെയും ലഹരിയുടെ അപകടവലയത്തിൽ നിന്ന് രക്ഷിക്കാൻ ഈ ദൗത്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ രൂപകൽപന ചെയ്ത സേ നോ ടു ഡ്രഗ്സ് എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖ മോഹൻലാൽ, ആഭ്യന്തരമന്ത്രിക്ക് കൈമാറി. ലഹരി വിമുക്തിയും പുനരധിവാസവും ലക്ഷ്യമിട്ട് ഫൗണ്ടേഷൻ ഇതിനകം നിരവധി ഇടപെടൽ നടത്തിയിട്ടുണ്ടെന്നും, ലഹരിവിരുദ്ധ പോരാട്ടങ്ങളുമായി തുടർന്നും സഹകരിച്ചു മുന്നോട്ടുപോകുമെന്നും മോഹൻലാൽ വ്യക്തമാക്കി.മോഹൻലാലിനെ […]
- ['കെ ആർ നാരായണനെ അറിയുക' പരിപാടിയ്ക്കു തുടക്കം](https://sabarinews.com/2026/06/18/55732/): പാലാ: കെ ആർ നാരായണൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടത്തിൽ നടത്തിയ തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാര ഗ്രന്ഥം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ ഡി മാവൂതിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമ്മാനിച്ചു. കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കെ ആർ നാരായണനെ അറിയുക’ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നത്. വിവിധ സംഘടനകൾ, സ്കൂളുകൾ, കോളജുകൾ, വ്യക്തികൾ എന്നിവർക്കു നേരിട്ടു സമ്മാനിക്കുകയും തുടർന്നു കെ ആർ നാരായണനെക്കുറിച്ചു വിവരിക്കുകയും ചെയ്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഫൗണ്ടേഷൻ സെക്രട്ടറി സാംജി പഴേപറമ്പിൽ, ജോസഫ് കുര്യൻ, അനൂപ് ചെറിയാൻ, സച്ചിൻ ജെയിംസ് എന്നിവർ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ് കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ‘കെ ആർ നാരായണനെ അറിയുക’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി കെ ആർ നാരായണൻ രാഷ്ട്രപതിയായിരുന്ന കാലത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരം […]
- [ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു](https://sabarinews.com/2026/06/18/55729/): ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിനോദ് കുമാറാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചത്. ബാലാത്സംഗം ചെയ്തിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വാക്ക് തർക്കത്തിനിടെ പിടിച്ചുതള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണപ്പെട്ടു എന്നാണ് പ്രതിയുടെ മൊഴി. യുവതിയെ നേരത്തെ പരിചയമുണ്ടെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.ഇയാളെ വണ്ടിപ്പെരിയാര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടയില്‍ യുവതി കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് വാക്കു തർക്കമുണ്ടായതെന്നും ഇയാൾ മൊഴി നൽകി.ദൃക്സാക്ഷി പൊലീസിന് നല്കിയ വിവരമാണ് വഴിത്തിരിവായത്. പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടില്‍ കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ദൃക്സാക്ഷി നല്കിയ വിവരം. വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും വിവരം ഇയാള്‍ നല്‍കിയിരുന്നു. നാലു പേര് ചേര്‍ന്ന് യുവതിയെ വനത്തിലേക്ക് […]
- [സെൻസസ് സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി സിനിമാതാരം ജോജിയും ,ദ്രോണാചാര്യ തോമസ് മാഷും ,ഗിന്നസ് ജേതാവ് അഭിലാഷും](https://sabarinews.com/2026/06/18/55724/): കാഞ്ഞിരപ്പള്ളി :സെൻസസ് വിവരശേഖരണവുമായി ബന്ധപ്പെട്ട് സെൽഫ് എന്യൂമറേഷൻ പൂർത്തികരിച്ച് സിനിമാ താരം .ജോജി.കെ.ജോൺ, ഗിന്നസ് അവാർഡ് ജേതാവായ .അഭീഷ് പി.ഡൊമിനിക്, ദ്രോണാചാര്യ അവാർഡ് ജേതാവ് . കെ.പി.തോമസ്(തോമസ് മാഷ്) എന്നിവർ സെൻസസ് നടപടികളിൽ ജനങ്ങൾ പങ്കാളികളാകേണ്ടതിന്റെ ആവശ്യകത ഇവർ എടുത്തുപറഞ്ഞു. ഇതിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.പൊതുജനങ്ങളിൽ സെൽഫ് എന്യൂമറേഷനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്ക് സെൻസസ് സെൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കുന്നവർക്കായി നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.താലൂക്ക് സെൻസസ് ചാർജ് ഓഫീസറും തഹസിൽദാറുമായ അനീഷ് ഈപ്പൻ ,ഡപ്യൂട്ടി തഹസിൽദാർമാരായ അമ്പിളി ജോസഫ് ,സിജു ,ബിനോയ് സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട താലൂക്ക് സെൻസസ് ടീമിന്റെ നേതൃത്വത്തിലാണ് കാഞ്ഞിരപ്പള്ളിയിലെ പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നത്
- [പി.ആർ.ഡിയിൽ കരാർ ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ; അപേക്ഷ ശനിയാഴ്ച വരെ](https://sabarinews.com/2026/06/18/55721/): കോട്ടയം: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും പാനലിൽ അംഗമാകുന്നതിന് നാളെ (ജൂൺ 20, ശനി) ഉച്ചകഴിഞ്ഞു മൂന്നുമണി വരെ അപേക്ഷിക്കാം.ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് സേവനം. കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരെയാണ് പരിഗണിക്കുന്നത്.വീഡിയോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കുന്നർക്ക് ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പി.ആർ.ഡിയിൽ പ്രവൃത്തിപരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താ മാധ്യമങ്ങളിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിൽ പ്രവർത്തിച്ചവർക്കും മുൻഗണന ലഭിക്കും. പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടൂ യോഗ്യത അഭിലഷണീയം.സ്വന്തമായി ഫുൾ എച്ച്.ഡി പ്രഫഷണൽ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വാർത്താ വീഡിയോകൾ അതിവേഗം എഡിറ്റ് ചെയ്ത് നൽകാൻ കഴിയണം.ഡിജിറ്റൽ എസ്.എൽആർ അല്ലെങ്കിൽ മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റസല്യൂഷൻ വാർത്താചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരെയാണ് ഫോട്ടോഗ്രാഫർ പാനലിലേക്ക് പരിഗണിക്കുന്നത്. വൈഫൈ ക്യാമറയുള്ളവർക്കും ഇൻഫർമേഷൻ -പബ്ലിക് റലേഷൻസ് വകുപ്പിലുംപത്രസ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന ലഭിക്കും.അപേക്ഷകളും അനുബന്ധ രേഖകളും ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പക്കണം.ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരിൽനിന്ന് […]
- [കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) ആയി സോളി ആന്റണി ചുമതലയേറ്റു](https://sabarinews.com/2026/06/18/55716/): കോട്ടയം: കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) ആയി സോളി ആന്റണി ചുമതലയേറ്റു. കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ, കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസർ, പുനലൂർ ആർ.ഡി.ഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. വാകത്താനം സ്വദേശിനിയാണ്. ഭർത്താവ്: ജിയോ ടി. മനോജ് (മുൻ ഡെപ്യൂട്ടി കളക്ടർ) മകൻ: ടോം ജി. മനു.
- [വായന മാസാചരണം നാളെ മുതൽ;ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും](https://sabarinews.com/2026/06/18/55712/): കോട്ടയം: വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമായ നാളെ(ജൂൺ 19 വെള്ളി) വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിക്കും. കഥാകൃത്ത് കെ. രേഖ വായനദിന സന്ദേശം നൽകും. പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി ബി. രാജീവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. ഹരികൃഷ്ണൻ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.വി. മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ വിഭാഗം ഡി.പി.എം ഇ.എസ്. ഉഷാദേവി, മൗണ്ട് കാർമ്മൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എ.എസ്. ജയിൻ, മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.പി. […]
- [2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം](https://sabarinews.com/2026/06/17/55709/): ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉൽപാദനം 2025-26 സാമ്പത്തിക വർഷം എക്കാലത്തെ യും ഉയർന്ന നിരക്കായ 1.78 ലക്ഷം കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ 1.54 ലക്ഷം കോടി രൂപയുടെ ഉൽപാദനത്തേക്കാൾ 15.6% വളർച്ചയാണിത് കാണിക്കുന്നത്. 2020-21 സാമ്പത്തിക വർഷം 84,643 കോടി രൂപയായിരുന്നതിന് ശേഷം 110 ശതമാനത്തിൻ്റെ വർദ്ധനയാണ് ഈ രംഗത്തുണ്ടായത്. തദ്ദേശീയ പ്രതിരോധ ഉൽപ്പാദനം 2013-14 സാമ്പത്തിക വർഷത്തിൽ 43,746 കോടി രൂപയായിരുന്നത് നിലവിൽ നാലിരട്ടിയായി ഉയർന്നു. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും മൊത്തം ഉൽപാദനത്തിന്റെ ഏകദേശം 76% സംഭാവന ചെയ്തപ്പോൾ സ്വകാര്യ മേഖലയുടെ സംഭാവന 24 ശതമാനമാണ്. 2024-25 സാമ്പത്തിക വർഷം ഇത് 22 ശതമാനമായിരുന്നു. 2025-26 സാമ്പത്തിക വർഷം സ്വകാര്യമേഖല യുടെ വിഹിതം എക്കാലത്തെയും ഉയർന്ന നിരക്കായ 42,000 കോടി രൂപയാണ്. 2025-26 സാമ്പത്തിക വർഷം 38,424 കോടി രൂപയുടെ റെക്കോർഡ് പ്രതിരോധ കയറ്റുമതി കൈവരിക്കാൻ കഴിഞ്ഞത് പ്രതിരോധ ഉൽപാദനത്തിലെ വളർച്ചയെ വളരെ അധികം […]
- [വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത നടപടി വേണം- മന്ത്രി സണ്ണി ജോസഫ്](https://sabarinews.com/2026/06/17/55706/): കോട്ടയം: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശിച്ചു. രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില്‍ ചേര്‍ന്ന എം.എല്‍.എമാരുടെയും കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള്‍ സജീവമാക്കണം. തദ്ദേശ സ്ഥാപനതലത്തിലും സമിതികള്‍ രൂപീകരിക്കണം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് മൂന്നു മാസത്തില്‍ ഒരിക്കല്‍ ഈ സമിതികളുടെ യോഗം നടത്തണം. മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കണം. കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷസാഹചര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി വിതരണം തടസപ്പെടുമ്പോള്‍ സമയബന്ധിതമായി പരിഹാരം കണാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം പ്രാദേശിക കേബിള്‍ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിലുള്ള ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വാട്സ്ആപ്പ് […]
- [പുട്ട വിമലാദിത്യ ഐ.പി.എസ് നോർത്ത് സോൺ IG,കാർത്തിക് കെ ഐ.പി.എസ് കണ്ണൂർ റേഞ്ചിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ഷാഹുൽ ഹമീദ് എ ഐപിഎസ് തിരുവനന്തപുരം റേഞ്ചിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പോലീസ് സൂപ്രണ്ടായി](https://sabarinews.com/2026/06/17/55702/): അഖിലേന്ത്യാ സർവീസ് – ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും – ഉത്തരവുകൾ പുറപ്പെടുവിച്ചു. പൊതുഭരണ (എ.ഐ.എസ്-സി) വകുപ്പ് 1(i) മലപ്പുറം, ക്രൈം ബ്രാഞ്ച്, പോലീസ് സൂപ്രണ്ടിന്റെ ഒരു എക്സ്-കേഡർ തസ്തിക പേ മാട്രിക്സിന്റെ ലെവൽ 11-ൽ സൃഷ്ടിച്ചിരിക്കുന്നു. 16.06.2026 മുതൽ ഒരു വർഷത്തേക്ക് 67700-208700 രൂപ ശമ്പള സ്കെയിലിൽ സൃഷ്ടിച്ചിരിക്കുന്നു. 2016 ലെ ഇന്ത്യൻ പോലീസ് സർവീസ് (ശമ്പളം) ചട്ടങ്ങളുടെ റൂൾ 12 പ്രകാരം എറണാകുളം, ക്രൈം ബ്രാഞ്ച്, പോലീസ് സൂപ്രണ്ടിന്റെ കേഡർ തസ്തികയ്ക്ക് തുല്യമായ പദവിയും ഉത്തരവാദിത്തവും ഈ തസ്തികയ്ക്ക് ഉണ്ട്. 1(ii) കൊച്ചി സിറ്റിയിലെ നിയമം & ക്രമസമാധാനം, ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്-2 എന്ന ഒരു എക്സ്-കേഡർ തസ്തിക പേ മാട്രിക്സിന്റെ ലെവൽ 11-ൽ സൃഷ്ടിച്ചിരിക്കുന്നു. 16.06.2026 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു വർഷത്തേക്ക് 67700-208700 എന്ന നമ്പറിൽ നിയമിക്കപ്പെടുന്നു. ഇന്ത്യൻ പോലീസ് സർവീസ് (ശമ്പള) ചട്ടങ്ങൾ, 2016 ലെ റൂൾ 12 പ്രകാരം, കൊച്ചി സിറ്റിയിലെ […]
- [കോൺഗ്രസിനെ വെട്ടിലാക്കി പിരിവ് വിവാദം ,കോൺഗ്രസ് മണ്ഡലം ഗ്രൂപ്പിൽ വിമർശനയുദ്ധം ...അന്യായ പിരിവിനെതിരെ അണികളും നെത്ര്വതവും ](https://sabarinews.com/2026/06/17/55699/): എരുമേലി :പ്രിയദർശിനി ബസ് യാത്ര ഉദ്ഘാടനത്തിന്റെ പേരിൽ മൂവർ സംഘം നടത്തിയ പിരിവിനെ ചൊല്ലി പ്രാദേശിക കോൺഗ്രസിൽ യുദ്ധം .കോൺഗ്രസിന്റെ പ്രാദേശിക മണ്ഡലം ഗ്രൂപ്പിൽ പിരിവ് സംബന്ധിച്ച് പോര് കനക്കുകയാണ് .പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നെത്ര്വതത്തിൽ ലഡു മഹിളാ കോൺഗ്രസ് വിതരണം ചെയ്തത് മാത്രമാണ് എം എൽ എ ഉദ്ഘാടനം ചെയ്ത പ്രിയദർശനി ബസ് യാത്രയുടെ ചെലവ് .ഉദ്ഘാടന സമയത്ത് ഉണ്ടായിരുന്ന 100-200 പേർക്ക് ലഡു കൊടുത്താലും 2000 രൂപയിൽ താഴെ മാത്രമേ ചിലവ് വരുകയുള്ളു .യോഗത്തിനുപയോഗിച്ച മൈക്ക് സെറ്റ്മണ്ഡലം കോൺഗ്രസ് കമ്മറ്റിക്ക് പാർട്ടി അനുഭാവി സ്പോൺസർ ചെയ്തതാണ് .ബസ് അലങ്കരിക്കാൻ കുറച്ചു ബലൂൺ വീർപ്പിച്ചു കെട്ടിയതല്ലാതെ എന്ത് ചിലവാണ് ഉള്ളതെന്നാണ് അണികൾ ചോദിക്കുന്നത് .പിരിവ് പുറത്തായതോടെ സോഷ്യൽ മീഡിയയിലും പിരിവിനെതിരെ പ്രതിഷേധം ശക്തമാണ് .നിയമസഭാ തെരഞ്ഞെടുപ്പിലും ,തെരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞു സ്വീകരണത്തിന്റെ പേരിലും പണ പിരിവ് വ്യാപകമായി നടന്നതായാണ് വിവരം . മാത്രമല്ല തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥി ബൂത്തുകളിൽ നല്കാനേല്പിച്ച പണവുംഎത്തേണ്ടിടത് […]
- [സംസ്ഥാന പകർച്ചവ്യാധി നിയന്ത്രണം: ഹൈപവർ കമ്മിറ്റി രൂപീകരിക്കും – ആരോഗ്യ മന്ത്രി](https://sabarinews.com/2026/06/16/55694/): കേരളത്തിൽ കഴിഞ്ഞ പത്തു വർഷങ്ങളായി മഴക്കാലത്തും വേനൽക്കാലത്തും ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനുമായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരു ഹൈപവർ കമ്മിറ്റി (State High Power Committee for Epidemic Control) രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരന് അറിയിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രഗത്ഭരായ ഡോക്ടർമാരെയും വിവിധ അനുബന്ധ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു സമിതിയായിരിക്കും ഇത്.പകർച്ചവ്യാധികളെക്കുറിച്ചുള്ള സമഗ്രമായ നിയന്ത്രണത്തിന് വിവിധ മേഖലകളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്: പകർച്ചവ്യാധികളെ കുറിച്ചുള്ള ഒരു സമഗ്രപഠനം നടത്തുമ്പോൾ സ്വകാര്യ മേഖല, തദ്ദേശസ്വയംഭരണ വകുപ്പ്, മറ്റു അനുബന്ധ വകുപ്പുകൾ, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയെകൂടി ഉള്‍പ്പെടുത്തും. നിപ രോഗനിർണ്ണയം നടത്തിയത് സ്വകാര്യ മേഖലയിലെ ഡോക്ടറാണ്. അദ്ദേഹത്തെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആഹാരത്തിലൂടെ പടരുന്ന രോഗങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷാ വിഭാഗത്തെയും മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും അസുഖം പകരുന്നതിനായി മൃഗസംരക്ഷണ വകുപ്പിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മേഖലയിലെ വിദഗ്ദ്ധർക്കൊപ്പം, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ, അസോസിയേഷൻ പ്രതിനിധകൾ, […]
- [സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം](https://sabarinews.com/2026/06/16/55691/): കോട്ടയം: ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ വസതിയില്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ സാന്നിധ്യത്തില്‍ സെല്‍ഫ് എന്യുമേറഷന് നടത്തി. അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍ പി.എ. അമാനത്ത്, സെന്‍സസ് മാസ്റ്റര്‍ ട്രെയിനര്‍ എം.അരുണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.തുടര്‍ന്ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സെല്‍ഫ് എന്യുമറേഷന് നടത്തി.സെല്‍ഫ് എന്യുമറേഷനില്‍ എല്ലാ ജീവനക്കാരും പങ്കുചേരണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണിയും ചടങ്ങില്‍ സന്നിഹിതയായിരുന്നു.https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ കുടുംബങ്ങള്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30 വരെ സൗകര്യമുണ്ടാകും. വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് സെല്‍ഫ് എന്യൂമറേഷനിലൂടെ നല്കാന് കഴിയുക. 34 ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഫോട്ടോ ക്യാപ്ഷന്‍…1 സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് കോട്ടയത്തെ വീട്ടില്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ […]
- [ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല](https://sabarinews.com/2026/06/16/55687/): ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എന്‍ഫോഴ്സ്മെന്റ് നടപടികള്‍ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജന്‍സികളുമായി കൈകോര്‍ത്തുകൊണ്ട് മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൂഫാന് വാരിയറായി പ്രവര്‍ത്തിക്കാന്‍ നടന് മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ നിരവധി സിനിമാ താരങ്ങളും ലഹരിക്കെതിരെ അണിനിരക്കാന്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. തൂഫാന് വാരിയേഴ്സ് ആയി എല്ലാവരും മുന്നോട്ടുവരണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു.കേന്ദ്ര ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ട് പോലീസ് ആസ്ഥാനത്ത് നടത്തിയ ഇന്റര്‍ ഏജന്‍സി കോഓര്‍ഡിനേഷന്‍ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ഓപ്പറേഷന് തൂഫാന് പദ്ധതി തുടങ്ങി 14 ദിവസം പിന്നിടുമ്പോള്‍ ആകെ 2575 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2778 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നായി 1.589 കി.ഗ്രാം എം.ഡി.എം.എ, 146.490 കി.ഗ്രാം കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയില്‍, 350.439 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 11 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, […]
- [ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി (77) അന്തരിച്ചു](https://sabarinews.com/2026/06/16/55684/): കോട്ടയം: മലയാള ക്രൈസ്തവ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകള്‍ നല്കിയ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി (77) അന്തരിച്ചു. സംസ്കാരം പിന്നീട്. വിന്‍സെന്‍ഷ്യന്‍ സഭ സെന്റ് ജോസഫ് പ്രോവിന്‍സ് അംഗവും വചനപ്രഘോഷകനും ഗാനരചയിതാവും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു. തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കിൽ, നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍, ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, പിതാവേ അനന്ത നന്മയാകും തുടങ്ങി 700ൽ അധികം ഗാനങ്ങളുടെ രചയിതാവാണ്. 1974 ഡിസംബര്‍ 19ന് വൈദികനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്തു പ്രവര്‍ത്തിച്ചു. പോപ്പുലര്‍ മിഷന് ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റർ ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദ്ദേഹം സേവനം ചെയ്തു. പാലാ വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരിയിലും ആലുവ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവനിലും സ്പിരിച്വല്‍ ഡയറക്ടറായും നോവിസ് മാസ്റ്ററായും പ്രവര്‍ത്തിച്ചു. വിന്‍സെന്‍ഷ്യന്‍ സഭയുടെ കോതമംഗലം, കലൂര്‍, വട്ടപ്പാറ ആശ്രമങ്ങളില്‍ സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളില്‍ പ്രൊക്യുറേറ്ററായും […]
- [എരുമേലിയിൽ റബ്ബർ വ്യാപാരിയെ കാണാതായതായി പരാതി](https://sabarinews.com/2026/06/16/55678/): എരുമേലി സ്വദേശിയായ കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെ 15/06/26 മുതൽ കാണാതായതായി എരുമേലി പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി. നൽകി .എരുമേലിയിൽ റബര്‍ വ്യാപാരിയായിരുന്നു സുമേഷ് . എരുമേലി സ്വദേശിയായ കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെ 15/06/26 മുതൽ കാണാതായതായി എരുമേലി പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി. നൽകി .എരുമേലിയിൽ റബര്‍ വ്യാപാരിയായിരുന്നു സുമേഷ് . കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്ടറെ കാണുന്നതിനായി 2026 ജൂൺ 15 ന് രാവിലെ 8.30 മണിയോടെ എരുമേലിയിൽ നിന്നും പുറപ്പെട്ട ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്തേക്ക് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെ ഫോൺ സ്വിച്ച് ഓഫാകുമ്പോൾ കോട്ടയം ആയിരുന്നു ലൊക്കേഷൻ. കാണാതാകുമ്പോൾ പൾപ്പിൾ നിറമുള്ള ഷർട്ടും കറുത്ത പാൻസുമാണ് ധരിച്ചിരുന്നത്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ താല്പര്യപ്പെടുന്നു. എരുമേലി പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ :04828-210233, 9656080966
- [സുസ്ഥിര സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കാൻ കൈകോർത്ത് CSIR-NIIST യും ഭാരതീയ അഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷനും](https://sabarinews.com/2026/06/16/55675/): തിരുവനന്തപുരം :16 ജൂൺ 2026 തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയും (CSIR-NIIST) പുനെയിലെ BAIF (ഭാരതീയ അഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷൻ) ഡെവലപ്മെന്റ് റിസർച്ച് ഫൗണ്ടേഷനും ചേർന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിനുള്ള ധാരണാപത്രം കൈമാറി. സുസ്ഥിര വികസനത്തിന് നിർണായകമായ മേഖലകളിൽ സഹകരണ ഗവേഷണം, നൂതനാശയം, സാങ്കേതികവിദ്യ സാധൂകരണം, ശേഷി വർധിപ്പിക്കൽ എന്നിവയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് CSIR-NIIST ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ പറഞ്ഞു. പുനെയിലെ ഉരുലി കഞ്ചനിലുള്ള AIF ന്റെ സെൻട്രൽ റിസർച്ച് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിലാണ് BAIF പ്രസിഡന്റും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ഭരത് കാകഡെയും CSIR-NIIST ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണനും തമ്മിൽ ധാരണാപത്രം കൈമാറിയത് സൗരോർജ്ജ ഉത്പാദനത്തെ കാർഷിക ഉത്പാദനവുമായി സമന്വയിപ്പിക്കുന്ന അഗ്രിവോൾട്ടെയ്ക്സ് കൃഷിരീതി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. രാജ്യത്തെ വിവിധ കാർഷിക-കാലാവസ്ഥാ മേഖലകളിൽ അഗ്രിവോൾട്ടെയ്ക് സാങ്കേതികവിദ്യകളുടെ പ്രായോഗിക […]
- [കേരളത്തിൽ സെൻസസ് നടപടി ക്രമങ്ങൾക്ക് തുടക്കം](https://sabarinews.com/2026/06/16/55672/): സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി ഗവർണറും, മുഖ്യമന്ത്രിയുംസെൻസസ് 2027 രാജ്യത്തിന്റെ വികസനത്തിൽ നിർണായകം : ഗവർണർ തിരുവനന്തപുരം :16 ജൂൺ 2026 Downloadസെൻസസ് 2027 രാജ്യത്തിന്റെ വികസനത്തിൽ നിർണായകമെന്ന് കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ലോക്ഭവനിൽ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി സംസ്ഥാനത്തെ സെൻസസ് ഘട്ടം ഒന്നിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സെൽഫ് എന്യൂമറേഷനിൽ പങ്കാളികളാവാൻ അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്ത് ആദ്യമായി ഡിജിറ്റലായി നടത്തുന്ന സെൻസസാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Downloadതുടർന്ന് മുഖ്യമന്ത്രി ശ്രീ വി ഡി സതീശനും, ചീഫ് സെക്രട്ടറി ഡോ എ. ജയതിലകും സെൽഫ് എന്യൂമറേഷനിൽ പങ്കാളികളായി. Downloadലോക്ഭവനിൽ നടന്ന ചടങ്ങിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന സെൻസസ് നോഡൽ ഓഫീസറുമായ ശ്രീ കെ. ബിജു ഐഎഎസ്, സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറും ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസറുമായ ഡോ. മിത്ര ടി. ഐഎഎസ്, ഗവർണറുടെ സെക്രട്ടറി ഡോ.കെ. വാസുകി ഐഎഎസ് എന്നിവർ സന്നിഹിതരായിരുന്നു.
- [കാഞ്ഞിരപ്പള്ളി രൂപത: സുവർണ്ണ ജൂബിലി പള്ളി ശുശ്രൂഷി സംഗമം](https://sabarinews.com/2026/06/16/55669/): കാഞ്ഞിരപ്പള്ളി: ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരായ നമുക്ക് അവിടുന്ന് നിശ്ചയിക്കുന്ന ശുശ്രൂഷയിലൂടെ അവിടുത്തെ മഹത്വപ്പെടുത്തുവാന്‍ കടമയുണ്ടെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുട സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ട പള്ളി ശുശ്രൂഷികളുടെ സുവർണ്ണ ജൂബിലി സംഗമത്തില്‍ അനുഗൃഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവാരാധനയ്ക്കായി ദൈവജനത്തെ സഹായിക്കുന്നവരെന്ന നിലയിൽ നിർവഹിക്കുന്ന ശുശ്രൂഷയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള അവബോധം നമ്മളെ കൂടുതൽ കർമ്മനിരതരാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം സന്ദേശം നല്കി ചര്‍ച്ച നയിച്ചു. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി വികാരി റവ.ഡോ. സെബാസ്റ്റ്യൻ പാല മൂട്ടിൽ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുകയും തുടർന്ന് പള്ളി ശുശ്രൂഷികളുടെ ദൗത്യം സംബന്ധിച്ച് ക്ലാസ്സ് നയിക്കുകയും ചെയ്തു. പള്ളി ശുശ്രൂഷയുടെ സുവര്‍ണ്ണ-രജത ജൂബിലി ആഘോഷിച്ച സാബു മാത്യു പുതുപറമ്പിൽ കാഞ്ഞിരപ്പള്ളി, ജോയി ഫ്രാൻസിസ് പ്ലാത്തോട്ടത്തിൽ കാഞ്ഞിരപ്പള്ളി, ടോമി തോമസ് മാതേമ്പാറ ചെറുവള്ളി, ഷിൻസ് സെബാസ്റ്റ്യൻപട്രക്കാലായിൽ ചെല്ലാർകോവിൽ, ബിനോയി പുല്ലാന്നികാവുങ്കൽ അമരാവതി, ആന്റണി മെതികളത്തിൽ പുറ്റടി, […]
- [എരുമേലി സ്വദേശി യുവ ആർക്കിടെക്ക് എഞ്ചിനീയർ ബ്രിഷംപൂരിൽ വെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു](https://sabarinews.com/2026/06/16/55666/): എരുമേലി :വെട്ടിയാനിക്കൽ പരേതനായ നാസറിന്റെ മകൻ ജിൻസർ ( ആർക്കിടെക്ക് എഞ്ചിനീയർ 38 വയസ്സ് )ബ്രിഷംപൂരിൽ വെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. കരിങ്കല്ലു മ്മൂഴി കടയുള്ള അൻസാരിയുടെ സഹോദരന്റെ മകനാണ് ജിൻസർ.
- [വയോജനങ്ങള്‍ സഭയുടെ സമ്പത്തും സാധ്യതയും: മാര്‍ ജോസ് പുളിക്കല്‍](https://sabarinews.com/2026/06/15/55659/): പൊന്‍കുന്നം: വയോജനങ്ങള്‍ സഭയുടെ സമ്പത്തും സാധ്യതയുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പൊന്‍കുന്നം തിരുകുടുംബ ഫൊറോനാ ദൈവാലയത്തില്‍ ആരംഭിച്ച സഖറിയാസ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂബിലി വര്‍ഷത്തില്‍ തികഞ്ഞ ദൈവാനുഭവത്തോടെ സഭയ്ക്കും സമൂഹത്തിനും വലിയ സംഭാവനകള്‍ നല്കാന് വയോജനങ്ങള്ക്കാകണം. കുടുംബത്തെയും കുഞ്ഞുങ്ങളെയുമോര്‍ത്ത് അഭിമാനിക്കാനും കൃതജ്ഞതാഭരിതരായി ജീവിക്കാനും നമുക്കാവണമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിപ്പിച്ചു.വി.കുര്‍ബാനക്ക് അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍ സ്വാഗതം ആശംസിച്ചു. ക്രിസ്റ്റീന്‍ സഖറിയാസ് മിഷന് ടീം ശുശ്രൂഷകള്‍ നയിച്ചു. റവ.ഡോ.തോമസ് പൂവത്താനിക്കുന്നേല്‍, ഫാ.ജോസുകുട്ടി ഇടത്തിനകം, പിതൃവേദിയുടെയും മാതൃവേദിയുടെയും രുപതാ, ഫൊറോനാ എക്സിക്യൂട്ടീവ് അംഗങ്ങള്‍, പൊന്‍കുന്നം ഇടവകയുടെ നേതൃസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ഫൊറോനായിലെ വിവിധ ഇടവകകളില്‍ നിന്നുമായി അഞ്ഞൂറില്പരം അംഗങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കുചേര്‍ന്നു. രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റാണ് കണ്വെന്ഷന് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും നാളെയും രാവിലെ 9:30 ന് വി.കുര്‍ബാനയോടെ […]
- [പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം: മുഖ്യമന്ത്രി](https://sabarinews.com/2026/06/15/55655/): * സൗജന്യ യാത്ര സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനുള്ള ഇടപെടൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ആദ്യ പൊതുഗതാഗത സർവീസിന് ഫ്ലാഗ് ഓഫ് ചെയ്ത ചരിത്രപ്രാധാന്യമുള്ള വേദിയിലാണ് പ്രിയദർശിനി പദ്ധതിക്കും തുടക്കമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1965ൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷം പൊതുഗതാഗത മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ ഉണ്ടാകുക മത്സ്യത്തൊഴിലാളികൾ, വീടുകളിൽ ജോലിക്കെത്തുന്ന തൊഴിലാളികൾ, വിദ്യാർഥികൾ, ജീവനക്കാർ, ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കുമടക്കം പദ്ധതി ഗുണകരമാകും. പദ്ധതി നടപ്പിലാകുന്നതോടെ പ്രതിമാസ യാത്രാചെലവിൽ നിന്നുള്ള ലാഭം കുടുംബങ്ങളുടെ […]
- [ഡിആർഡിഒ ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു](https://sabarinews.com/2026/06/15/55652/): ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) 2026 ജൂൺ 15 ന് ഒഡീഷ തീരത്തെ ഡോ. എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ (എൽആർഎസിഎം) വിജയകരമായി പരീക്ഷണം നടത്തി. ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ച വിവിധ ട്രാക്കിംഗ് ഉപകരണങ്ങൾ പകർത്തിയ ഡാറ്റ അനുസരിച്ച് എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂർണ്ണമായും നിറവേറ്റി. വിവിധ ഡിആർഡിഒ ലബോറട്ടറികളും ഇന്ത്യൻ വ്യവസായ പങ്കാളികളും വികസിപ്പിച്ചെടുത്ത ഉപ സംവിധാനങ്ങളു മുള്ള, തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് എൽആർഎൽസിഎം. ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് നോഡൽ ലബോറട്ടറി. ഡിആർഡിഒയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യൻ നാവികസേനയിലെയും ഇന്ത്യൻ വ്യോമസേനയിലെയും ഉപയോക്തൃ പ്രതിനിധികളും വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു. എൽആർഎൽസിഎമ്മിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒ ടീമിനെയും വ്യവസായ പങ്കാളികളെയും പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. വിക്ഷേപണ വേളയിൽ പ്രതിരോധ സെക്രട്ടറിയും ആർ ആൻഡ് ഡി സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ശ്രീ രാജേഷ് […]
- [എരുമേലിയിലും സമഗ്രമായ വികസനം നടപ്പിലാക്കും :അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ](https://sabarinews.com/2026/06/15/55649/): എരുമേലി: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായ ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി സര്‍ക്കാര്‍ ബസ്സുകളിലെ ഇന്ദിര പ്രിയദര്‍ശിനി -സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി എരുമേലിയിലും ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് യുഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഭാഗമായി എരുമേലിയിലും സമഗ്രമായ വികസനം നടപ്പിലാക്കുമെന്നും പരിപാടി ഫ്ലാഗ് ഓഫ് ചെയ്ത എംഎല്‍എ സെബാസ്റ്റ്യൻ എം ജെ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും 13 ഓര്‍ഡിനറി ബസ്സുകളാണ് ഇത്തരത്തില്‍ സര്‍വീസുകള്‍ നടത്തുന്നത് .എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ആശാ ജോയി ,പ്രകാശ് പുളിക്കൽ ,ബിനു മറ്റക്കര ,നാസർ പനച്ചി ,അൻസാരി പാടിക്കൽ ,ഡിഗീഷ് എരുമേലി , കെപിസി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എ സലിം,ഡി സി സി ജനറൽ സെക്രട്ടറി റോയി കപ്പലുമാക്കൽ ,എരുമേലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, മറ്റ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു […]
- [എൻ.ഹരിയെ റബ്ബർ ബോർഡ് ചെയർമാനായി നിയമിച്ചു](https://sabarinews.com/2026/06/15/55646/): ന്യൂഡൽഹി : എൻ.ഹരിയെ റബ്ബർ ബോർഡ് ചെയർമാനായി നിയമിച്ചു. ബി ജെ പി മധ്യമേഖലാ പ്രസിഡന്റായ എൻ.ഹരി ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു.കോട്ടയം ആനിക്കാട് സ്വദേശിയായ എൻ ഹരി പാലായടക്കം നിയോജക മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുമുണ്ട്.ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു. അതിൽ നിന്ന് മാറി പുതിയ ചെയർമാനെ നിയമിക്കുന്നതിന്റെ ഭാഗമായാണ് എൻ ഹരിയുടെ നിയമനം
- [എൻ.ഡി.എ-യിലും ഐ.എൻ.എ-യിലും പരിശീലനം നേടുന്ന കേഡറ്റുകളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കഴക്കൂട്ടം സൈനിക സ്കൂൾ](https://sabarinews.com/2026/06/14/55638/): നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), ഇന്ത്യൻ നേവൽ അക്കാദമി (ഐ.എൻ.എ) എന്നിവിടങ്ങളിൽ നിലവിൽ പരിശീലനം നേടുന്ന 19 കഴക്കൂട്ടം സൈനിക സ്കൂൾ പൂർവവിദ്യാർത്ഥികൾ സ്കൂൾ കേഡറ്റുകളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിരോധ പരിശീലന കേന്ദ്രങ്ങളിലെ പ്രവേശനം, പരിശീലനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് പരിശീലനം നേടുന്നവർ മറുപടി നല്കി. സായുധ സേനയിൽ ജോലിക്ക് തയ്യാറെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശ ങ്ങളാണ് മുഖാമുഖ ത്തിൽ ചർച്ചയായത്. ഇന്ത്യയിലെ പ്രമുഖ പ്രതിരോധ പരിശീലന സ്ഥാപനങ്ങളിലെ ജീവിതത്തെക്കുറിച്ച് നേരിട്ട് അറിയാനുള്ള സവിശേഷമായ അവസരമാണ് ആശയവിനിമയ പരിപാടിയിലൂടെ സൈനിക സ്കൂൾ കേഡറ്റുകൾക്ക് ലഭിച്ചത്. സൈനിക സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഒഫീഷ്യറ്റിംഗ് പ്രിൻസിപ്പൽ വിങ് കമാൻഡർ എം രാജ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമാൻഡർ അബ്രഹാം ഫിലിപ്പ്, ഫാക്കൽറ്റി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സൈനിക് സ്കൂൾ കഴക്കൂട്ടം 1999 ബാച്ച് ഓൾഡ് ബോയ്സ് അസോസിയേഷൻ്റെആഭിമുഖ്യത്തിലായിരുന്നു പരിപാടി . സൗഹൃദപരമായ കായിക മത്സരങ്ങളും സംഘടിപ്പിച്ചു, ഇത് […]
- [എരുമേലി കുന്നുതറയില്‍ എന്‍. സദാനന്ദന് (81) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ](https://sabarinews.com/2026/06/14/55636/): എരുമേലി : അരനൂറ്റാണ്ടായി രാഷ്ട്രീയ – ട്രേഡ് യൂണിയന് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന എരുമേലി കുന്നുതറയില്‍ എന്‍. സദാനന്ദന് (81) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ. സിപിഎമ്മിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി ആർഎസ്പിയിൽ എത്തി യുറ്റിയുസി യൂണിയന് കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. വ്യാപാരി വ്യവസായി സമിതി എരുമേലി യുണിറ്റ് രക്ഷാധികാരി, കാഞ്ഞിരപ്പള്ളി ഫാർമെഴ്സ് ആൻഡ് മെർച്ചന്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ പരേതയായ ലളിതമ്മ. മക്കൾ – പ്രേംദേവ്, ലിജി, പരേതയായ സുബി. ആദരാഞ്ജലികൾ അർപ്പിച്ച് വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ കടകൾ അടച്ചിടുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം നടക്കുന്ന അനുശോചന യോഗത്തിൽ ആർഎസ്പി യുടെ സംസ്ഥാന, ജില്ലാ നേതാക്കളും എരുമേലിയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും സാമൂഹിക – സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കുമെന്ന് ആർഎസ്പി എരുമേലി ലോക്കൽ കമ്മറ്റി അറിയിച്ചു.
- [പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി 15.06.2026 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവ്വഹിക്കുന്നു.](https://sabarinews.com/2026/06/14/55633/): തിരുവനന്തപുരം :പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി 15.06.2026 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അവർകൾ നിർവ്വഹിക്കുന്നു.സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിനും സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെയും സാമ്പത്തിക സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടും കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ഭാഗമായി, കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുമായി ‘പ്രിയദര്‍ശിനി സൗജന്യ യാത്ര’ പദ്ധതി ആരംഭിക്കുന്ന വിവരം അതിയായ സന്തോഷത്തോടെ അറിയിക്കുന്നു. സുരക്ഷിതവും സൗകര്യപ്രദവും ചെലവില്ലാത്തതുമായ പൊതുഗതാഗത സേവനം ഉറപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഈ പദ്ധതി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീ ശാക്തീകരണത്തില്‍ നാഴികക്കല്ലാകുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി 15.06.2026 ന് രാവിലെ 08.30ന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.സി.പി.ജോണ്‍ ന്റെ അധ്യക്ഷതയില്‍ ബഹു.കേരള മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശന് ഉദ്ഘാടനം നിര്‍വഹിക്കുന്നു. ബഹു.ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരന്, ബഹു.പട്ടികജാതി […]
- [പാറത്തോട് തുണ്ടത്തില്‍ ജോര്‍ജ് ജോസഫ് (86, അമ്പത്തഞ്ചില്‍ ജോര്‍ജുകുട്ടി സാര്‍) നിര്യാതനായി](https://sabarinews.com/2026/06/14/55630/): പാറത്തോട്: തുണ്ടത്തില്‍ ജോര്‍ജ് ജോസഫ് (86, അമ്പത്തഞ്ചില്‍ ജോര്‍ജുകുട്ടി സാര്‍) നിര്യാതനായി. സംസ്കാരം ചൊവ്വ (16/06/2026 ) 10ന് ഭവനത്തില്‍ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ്പള്ളിയിയില്. ഭാര്യ മേരിക്കുട്ടി ജോര്‍ജ് നെടുമണ്ണി കുഴിയാത്ത് കുടുംബാംഗം. (മേരിക്കുട്ടി ടീച്ചര്‍, പഴുമല സ്കൂള്‍ റിട്ട.) മക്കള്‍ : ജോമി ജോര്‍ജ് (യുകെ), ജെസി ജോര്‍ജ് രാമനാട്ട് (മൂഴൂര്‍), ജോയ്സ് ജോര്‍ജ് (സെയില്‍സ് മാനേജര്‍, ഉര്ഗോ മെഡിക്കല്‍), ജെന്‍സി ജോര്‍ജ് മറ്റത്തില്‍ (ലെക്ചറര്‍ ദേവമാതാ കോളജ്, കുറിവലങ്ങാട്), ജോസ്ന ജോര്‍ജ് കൂനമ്മാക്കല്‍ (വിപ്രോ). മരുമക്കള്‍ : ട്യൂണ്സി ടോം കിഴക്കേല്‍, മാട്ടുക്കട്ട (യുകെ), ജൂബിന്‍ ജോസഫ് രാമനാട്ട് മൂഴൂര്‍ (യുഎഇ), ക്രിസ്റ്റിന തേക്കാനത്ത് കോട്ടയം (ടീച്ചര്‍, രാജഗിരി സ്കൂള്‍, കളമശേരി), ധനേഷ് മറ്റത്തില്‍ കുറവിലങ്ങാട് (ചീഫ് മാനേജര്‍, ഫെഡറല്‍ ബാങ്ക്, ബാംഗളൂര്‍), മെല്‍ബി കൂനമ്മാക്കല്‍ രാമപുരം (സീനിയര്‍ മാനേജര്‍, സിടിഎസ്, കൊച്ചി). മൃതദേഹം തിങ്കളാഴ്ച (15/06/2026 ) വൈകുന്നേരം അഞ്ചിന് പാറത്തോടുള്ള സ്വഭവനത്തില്‍ കൊണ്ടുവരുന്നതാണ്. Contact: ജോയ്സ് […]
- [നോർക്ക ഐഡി കാർഡ് പ്രചാരണ മാസാചരണം ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ](https://sabarinews.com/2026/06/14/55627/): സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാർഡുകളുടെ സേവനങ്ങൾ സംബന്ധിച്ച 2026 ജൂൺ 15 മുതൽ ജൂലൈ 15 വരെ പ്രത്യേകം പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു. വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയര്‍ക്കുളള പ്രവാസി ഐഡി കാർഡ്, വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന കേരളീയവിദ്യാര്ത്ഥികള്ക്കായുളള സ്റ്റുഡൻ്റ് ഐഡി കാർഡ്, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുളള പ്രവാസികേരളീയര്‍ക്കായുളള എൻ.ആർ.കെ ഐഡി കാർഡ്, ഗുരുതര രോഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് എന്നീ സേവനങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. കരുതൽ, സുരക്ഷ, അംഗീകാരം എന്നതാണ് ഈ വര്‍ഷത്തെ തീം. ഐഡി കാർഡ് എടുത്തവർക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനും പുതുക്കാൻ വൈകിയവർക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണ്. ലോകത്തെമ്പാടുമുള്ള കേരളീയരായ പ്രവാസികളെ കണ്ടത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഐഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.408 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ […]
- [*സെൻസസ് 2027 തുടക്കമാകുന്നു* 'സെൽഫ് എന്യൂമറേഷൻ' ജൂൺ 16 മുതൽ 30 വരെ](https://sabarinews.com/2026/06/14/55624/): https://se.census.gov.in വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് വിവരങ്ങൾ സ്വയം നൽകാം സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള്‍ നല്കാന് ജൂണ്‍ 16 മുതല്‍ സൗകര്യം. ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര്‍ വീടുകളില്‍ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോര്‍ട്ടലിലൂടെ പൊതുജങ്ങള്‍ക്ക് സെല്‍ഫ്-എന്യുമറേഷന് (എസ്.ഇ) ചെയ്യുന്നതിന് ജൂണ്‍ 30 വരെ അവസരമുണ്ട്. രാജ്യത്തെ 16- മത് ജനസംഖ്യ കണക്കെടുപ്പ് 2026-27 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഹൗസ് ലിസ്റ്റിംഗ് പ്രോസസ്സ് സംസ്ഥാനത്ത് ജൂലൈ ഒന്നിന് ആരംഭിക്കും. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്വയം കണക്കെടുപ്പ് നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വ്യാപകമായ പ്രചാരണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അറിയിച്ചു.സ്വയം വിവരങ്ങള്‍ നല്‍കേണ്ട വിധംhttps://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്കി രജിസ്റ്റര്‍ ചെയ്യുക. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന് […]
- [9 മണിമുതലാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; 9മണിക്ക് മുന്‍പായി കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല](https://sabarinews.com/2026/06/14/55621/): തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീ യാത്രക്കാർക്കായി യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ നിലവിൽ വരികയാണ്. ജൂൺ 15-ന് രാവിലെ 8.30-ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണി മുതലാണ് സൗജന്യമായ ‘0’ ടിക്കറ്റുകൾ ലഭ്യമായി തുടങ്ങുക. അതിനാൽ 9 മണിക്ക് മുൻപായി ബസ്സിൽ കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ഓർഡിനറി ബസുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി അവയിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പ്രിയദർശിനിസൗജന്യ യാത്ര… യാത്രക്കാരുടെ അറിവിലേക്ക് 1. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല.2. സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് […]
- [പ്രിയദർശിനി യാത്ര ഉദ്ഘാടന വണ്ടിയ്ക്ക് വളയം പിടിക്കാൻ ആദ്യ വനിതാ ഡ്രൈവർ ഷീല](https://sabarinews.com/2026/06/14/55618/): തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പുനൽകുന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ പ്രിയദർശിനിയുടെ ഉദ്ഘാടന വേദിയിൽ ചരിത്രനിമിഷം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിക്കുന്ന ബസിന്റെ ഡ്രൈവിങ് സീറ്റിൽ പെരുമ്പാവൂർ ഡിപ്പോയിലെ വി.പി. ഷീല എന്ന പെൺകരുത്ത് സാരഥിയാകും.പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷയ്ക്കും സൗകര്യത്തിനും പുതിയ മുഖം നൽകുന്ന പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഷീല. വലിയൊരു ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ സുപ്രധാന വേളയിൽ സർക്കാർ എന്നെ മറക്കാതെ ഈ ദൗത്യം ഏൽപ്പിച്ചതിൽ അഭിമാനമുണ്ടെന്നാണ് ഷീല മാധ്യമങ്ങളോട് പറഞ്ഞത്. കെ.എസ്.ആർ.ടി.സിയിൽ പി.എസ്.സി വഴി നിയമനം ലഭിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഡ്രൈവറാണ് കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടിൽ വി.പി. ഷീല (53). പുരുഷാന്മാർ മാത്രമുള്ള മേഖലയിലേക്ക് 13 വർഷം മുൻപാണ് ഷീല കടന്നുവരുന്നത്. തന്റേതായ കഠിനാധ്വാനം കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ സ്വന്തം പേര് ചേർത്തുവെച്ച ഷീലയ്ക്ക് വലിയ വാഹനങ്ങൾ […]
- [ഇൻഫാം പാറശാല കാർഷിക ജില്ല കിസാൻ ജംസ് എക്സലൻസ് അവാർഡ് വിതരണവും അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണവും](https://sabarinews.com/2026/06/14/55614/): ആയിരത്തിലധികം കർഷക കുടുംബങ്ങളുടെ കൂട്ടായ്മ വിളിച്ച് അറിയിച്ചുകൊണ്ട് ഇൻഫാം പാറശ്ശാല കാർഷിക ജില്ലയുടെ നേതൃത്വത്തിൽ 13 6 2026 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് കാഞ്ഞിരംകുളം ഇവാനോ സ്ക്വയറിൽ വച്ച് കിസാൻ ജംസ് എകസലൻസ് അവാർഡ് വിതരണവും പരിസ്ഥിതി ദിനാചരണവും കുടുംബ സംഗമവും നടക്കുകയുണ്ടായി. ഒത്തുചേരലിന് തിളക്കംകൂട്ടിയ കലയുടെ കേളികൊട്ടിന് ഒടുവിൽ സ്വാഗത നൃത്തത്തോട് കൂടി ആരംഭിച്ച പൊതുസമ്മേളനത്തിന് പാറശാല ഭദ്രാസന വികാരി ജനറൽ വന്ദ്യ മോൺ. സെലിൻ ജോസ് കോണത്തുവിള അധ്യക്ഷപദം അലങ്കരിച്ചു. ഇൻഫാം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പാറശ്ശാല കാർഷിക ജില്ല ഇൻ പ്രസിഡന്റുമായ ശ്രീ സനൽ കുമാർ ഏവർക്കും സ്വാഗതം ആശംസിച്ചു.പാറശ്ശാല കാർഷിക ജില്ല ഡയറക്ടർ ഫാ. ജോൺ പുന്നാരയുടെ ആമുഖപ്രഭാഷണത്തിൽ കൂട്ടായ്മ വിളിച്ച് അറിയിച്ച കർഷക കുടുംബങ്ങൾക്ക് ആദരവറിയിച്ചു. പൊതുസമ്മേളനത്തിന്റെ പ്രധാന ശ്രദ്ധയായി മാറിയ ഫാ. തോമസ് മാറ്റമുണ്ടയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു . തുടർന്ന് ഇൻഫാം ആന്തം ലഭിക്കുകയും ചെയ്തു. 11 കർഷക കുടുംബങ്ങളിലെ എസ്എസ്എൽസി […]
## Pages
- [Full Width](https://sabarinews.com/full-width/): Lorem ipsum dolor sit amet, consectetur adipiscing elit. Aliquam eros ante, placerat ac pulvinar at, iaculis a quam. Duis ut risus lobortis diam molestie vehicula. Nunc aliquet lectus at egestas tristique. Orci varius natoque penatibus et magnis dis parturient montes, nascetur ridiculus mus. Ut commodo vel quam sit amet aliquam. Nulla facilisi. Sed enim libero, pellentesque euismod hendrerit sed, vestibulum nec mi. Integer aliquam purus blandit eleifend auctor. Maecenas porttitor eros at pulvinar lobortis. Donec arcu ante, fringilla id orci id, dignissim mollis sapien. Aenean vehicula justo mauris, eget interdum turpis dapibus a. Quisque massa mauris, imperdiet in nisl vitae, mollis […]
- [No Sidebar](https://sabarinews.com/no-sidebar/): Lorem ipsum dolor sit amet, consectetur adipiscing elit. Aliquam eros ante, placerat ac pulvinar at, iaculis a quam. Duis ut risus lobortis diam molestie vehicula. Nunc aliquet lectus at egestas tristique. Orci varius natoque penatibus et magnis dis parturient montes, nascetur ridiculus mus. Ut commodo vel quam sit amet aliquam. Nulla facilisi. Sed enim libero, pellentesque euismod hendrerit sed, vestibulum nec mi. Integer aliquam purus blandit eleifend auctor. Maecenas porttitor eros at pulvinar lobortis. Donec arcu ante, fringilla id orci id, dignissim mollis sapien. Aenean vehicula justo mauris, eget interdum turpis dapibus a. Quisque massa mauris, imperdiet in nisl vitae, mollis […]
- [Left Sidebar](https://sabarinews.com/left-sidebar/): Lorem ipsum dolor sit amet, consectetur adipiscing elit. Aliquam eros ante, placerat ac pulvinar at, iaculis a quam. Duis ut risus lobortis diam molestie vehicula. Nunc aliquet lectus at egestas tristique. Orci varius natoque penatibus et magnis dis parturient montes, nascetur ridiculus mus. Ut commodo vel quam sit amet aliquam. Nulla facilisi. Sed enim libero, pellentesque euismod hendrerit sed, vestibulum nec mi. Integer aliquam purus blandit eleifend auctor. Maecenas porttitor eros at pulvinar lobortis. Donec arcu ante, fringilla id orci id, dignissim mollis sapien. Aenean vehicula justo mauris, eget interdum turpis dapibus a. Quisque massa mauris, imperdiet in nisl vitae, mollis […]
- [Right Sidebar](https://sabarinews.com/right-sidebar/): Lorem ipsum dolor sit amet, consectetur adipiscing elit. Aliquam eros ante, placerat ac pulvinar at, iaculis a quam. Duis ut risus lobortis diam molestie vehicula. Nunc aliquet lectus at egestas tristique. Orci varius natoque penatibus et magnis dis parturient montes, nascetur ridiculus mus. Ut commodo vel quam sit amet aliquam. Nulla facilisi. Sed enim libero, pellentesque euismod hendrerit sed, vestibulum nec mi. Integer aliquam purus blandit eleifend auctor. Maecenas porttitor eros at pulvinar lobortis. Donec arcu ante, fringilla id orci id, dignissim mollis sapien. Aenean vehicula justo mauris, eget interdum turpis dapibus a. Quisque massa mauris, imperdiet in nisl vitae, mollis […]
- [Sabari News](https://sabarinews.com/)
## Optional
- [Agent (MCP protocol)](websites-agents.hostinger.com/sabarinews.com/mcp)
[comment]: # (Generated by Hostinger Tools Plugin)